രാമായണമാസത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് എല്ലാ രീതിയിലും പുണ്യം നിറഞ്ഞ കർക്കിടക മാസം കർക്കിടകം കഴിഞ്ഞു വരുന്നത് ചിങ്ങമാണ് അപ്പോൾ ചിങ്ങത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ തുടങ്ങേണ്ടത് ഉണ്ട് അതുകൊണ്ട് വരവേൽക്കുന്നത് മുൻപായി കർക്കിടകം അവസാനിക്കുന്നതിനു മുൻപ് നമ്മുടെ വീട്ടിൽ നിന്നും ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ചിങ്ങ പുലരി നമ്മുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞതായി മാറുകയുള്ളൂ.
ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ടത് വീട്ടിൽ ഉപയോഗിക്കുന്ന ചൂല്. വീട്ടിൽ ഉപയോഗിക്കുന്ന ചൂൽ പഴകിയതാണെങ്കിൽ ഈ കർക്കിടകമാസം നീരും മുൻപ് അത് ഉപേക്ഷിച്ചു പുതിയത് വാങ്ങിക്കേണ്ടതാണ്. ചൊവ്വ അല്ലെങ്കിൽ വെള്ളി ദിവസം ഒഴികെയുള്ള ഏത് ദിവസം വേണമെങ്കിലും നിങ്ങൾക്ക് കളയാവുന്നതാണ്. അതുപോലെ പഴയതും മാറാതെ പിടിച്ചിരിക്കുന്നതുമായ മുറം വീട്ടിലുണ്ടെങ്കിൽ അതും കളയേണ്ടതാണ്.
കളയാൻ സാധിക്കില്ല എങ്കിൽ നല്ലതുപോലെ കഴുകി വൃത്തിയാക്കി പുതിയത് പോലെ ആക്കി വെക്കുക. മറ്റ് പ്രധാനപ്പെട്ട വസ്തുവാണ് കത്തി. മൂർച്ച കുറവുള്ള കത്തികൾ വീട്ടിൽ കൂട്ടിയിടാൻ പാടുള്ളതല്ല. ഇതെല്ലാം വീട്ടിൽ സൂക്ഷിക്കുന്നത് വീട്ടിൽ നെഗറ്റീവ് എനർജികൾ വർധിക്കാനുള്ള സാധ്യതകൾ കൂട്ടും. അടുത്തത് ശ്രദ്ധിക്കേണ്ടത് പൂജാമുറിയിലാണ്.
അവിടെ ദൈവങ്ങളുടെ ചിത്രങ്ങൾ രൂപങ്ങൾ എന്നിവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക ഉണ്ടെങ്കിൽ അവ ഉടനെ തന്നെ മാറ്റി പുതിയത് വയ്ക്കേണ്ടതാണ്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീട്ടിൽ ഉടഞ്ഞ കണ്ണാടികൾ ഉണ്ടെങ്കിലും മാറ്റേണ്ടതാണ്. ഇതെല്ലാം തന്നെ വീട്ടിലെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനും വീട്ടിലേക്ക് നെഗറ്റീവ് എനർജികൾ കടന്നുവരുന്നതിനുള്ള സാധ്യതകൾ ഒരുക്കുന്നത് ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.