New Tasty Fish Fry Masala Making : നമ്മൾ മലയാളികൾക്ക് മീൻ എന്ന് പറഞ്ഞാൽ അതൊരു പ്രത്യേക ഇഷ്ടം തന്നെയാണ് കടലിൽ നിന്ന് പിടിക്കുന്ന മീൻ മാത്രമല്ല കായലിൽ നിന്ന് പിടിക്കുന്ന വീടുകൾ കഴിക്കാനും ആളുകൾ ഒരുപാട് ആണ്. മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ എല്ലാവർക്കും ഇഷ്ടം മീൻ പൊരിച്ചു കഴിക്കുന്നതിന് ആയിരിക്കും കാരണം അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് പക്ഷേ അതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ ചേർക്കുന്ന മസാലയാണ്. നല്ല ടേസ്റ്റ് ഉള്ള മസാല ഉണ്ടാക്കുകയാണെങ്കിൽ നല്ല ടേസ്റ്റ് ഉള്ള മീൻ പൊരിച്ചത് തന്നെ കഴിക്കാം.
മാത്രമല്ല മീനിന്റെ മാംസത്തിന്റെ ഉള്ളിലേക്ക് എല്ലാം ഈ മസാല നല്ലതുപോലെ ഇറങ്ങിച്ചെല്ലുകയും വേണം. ഇവിടെ ഇതാ ഒരു പുതിയ മീൻ മസാല തയ്യാറാക്കി നോക്കാം. ആദ്യം തന്നെ ഏത് മീനാണോ നിങ്ങൾ ഭരിക്കാൻ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് 8 ചുവന്നുള്ളി ചേർത്തു കൊടുക്കുക അഞ്ചു വെളുത്തുള്ളി ചേർത്ത് കൊടുക്കുക ഒരു ചെറിയ കഷണം ഇഞ്ചി ചേർത്തു കൊടുക്കുക ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക .
അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തുകൊടുക്കുക ടീസ്പൂൺ പെരുംജീരകപ്പൊടി ചേർത്ത് കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതുപോലെ ഒരു രണ്ട് ടീസ്പൂൺ വെള്ളം ചേർത്തുകൊണ്ട് നന്നായി അരച്ചെടുക്കുക. വീഴ്ചവരുവത്തിലായി കഴിയുമ്പോൾ അത് മീനിലേക്ക് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക .
ശേഷം ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും മാറ്റിവെക്കേണ്ടതാണ്. ചെയ്യുകയാണെങ്കിൽ മീനിന്റെ മാവ് തന്നെ മസാല നന്നായി ഇറങ്ങിച്ചെല്ലും. അതിനുശേഷം ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മീൻ അതിലേക്ക് ഇട്ടു കൊടുക്കുക. ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ശേഷം കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക. അതുപോലെ മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കാം.