ചിങ്ങമാസം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എല്ലാവരുടെയും ജീവിതത്തിൽ നല്ല രീതിയിൽ ഉള്ള മാറ്റങ്ങളും സന്തോഷങ്ങളും നിറയട്ടെ. ക്ഷേത്രദർശനം നടത്തുന്നതും വഴിപാടുകൾ ചെയ്യുന്നതും എല്ലാം ഈ പൊതുവർഷം ആരംഭിക്കുന്ന സമയത്ത് ചെയ്യുന്നത് വളരെ നല്ലതാണ്. രാവിലെ ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതായിരിക്കും നല്ലത് രണ്ടുതരം ക്ഷേത്രങ്ങളിലും ചെയ്യേണ്ട വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്.
മഹാവിഷ്ണു ഭഗവാന്റെ ക്ഷേത്രമോ അല്ലെങ്കിൽ മഹാവിഷ്ണു ഭഗവാന്റെ അവതാരങ്ങൾ ഉള്ള ക്ഷേത്രത്തിലോ നിങ്ങൾക്ക് ചെയ്യാം. ഇനി വിഷ്ണുവിന്റെ ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കാത്ത ആളുകളാണെങ്കിൽ വീടിന്റെ അടുത്തുള്ള ഏതെങ്കിലും ദേവി ക്ഷേത്രങ്ങളിൽ ചെന്ന് വഴിപാടുകൾ ചെയ്ത പ്രാർത്ഥിക്കാവുന്നതാണ്. ഈ രണ്ട് ക്ഷേത്രങ്ങളിൽ നമുക്ക് ഗണപതി ഭഗവാനെ കാണാൻ സാധിക്കുന്നതാണ് ല്ലോ. ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തി വേണം നമ്മൾ ഈ വർഷം ആരംഭിക്കുവാൻ.
ക്ഷേത്രത്തിലേക്ക് പോകുന്ന സമയത്ത് ഭഗവാനെ ഒരു കറുക മാല സമർപ്പിക്കുക. അതുപോലെ തന്നെ നാളികേരം ഉടച്ച് എല്ലാ വിഗ്നങ്ങളും തീർത്തു തരണമെന്നും ഭഗവാനോട് പ്രാർത്ഥിക്കുക. അതോടൊപ്പം തന്നെ മഹാവിഷ്ണു ഭഗവാനെ പ്രിയപ്പെട്ട പാൽപ്പായസം വഴിപാട് കൂടി ചെയ്യുക. അതുപോലെ വീട്ടിലെ എല്ലാ അംഗങ്ങളുടെ പേരിലും അഷ്ടോത്തര പുഷ്പാഞ്ജലി കഴിപ്പിക്കുക.
അതുപോലെ പഠിക്കുന്ന കുട്ടികൾ വീട്ടിലുണ്ട് എങ്കിൽ അവരുടെ പേരിൽ വിദ്യാരാജഗോപാലമന്ത്രാർച്ചനയ്ക്ക് വഴിപാട് കഴിപ്പിക്കുക. പുതിയ മാസം ആരംഭിക്കാൻ പോവുകയാണല്ലോ ഇത്രയും കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾ തുടങ്ങുകയാണെങ്കിൽ ജീവിതത്തിൽ എല്ലാവിധ ഉയർച്ചകളും ഉണ്ടാകുന്നതായിരിക്കും പുതിയ വർഷത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും നടക്കുന്നതായിരിക്കും എല്ലാവിധ തടസ്സങ്ങളും പോകുന്നതും ആയിരിക്കും.