വാസ്തുശാസ്ത്രപ്രകാരം വീട്ടിന്റെ ഉള്ളിൽ ആയാലും വീടിന്റെ പുറത്തായാലും വെക്കാൻ പാടുള്ളതും അതുപോലെ പാടില്ലാത്തതുമായ ഒരുപാട് സാധനങ്ങൾ ഉണ്ട് അതിൽ വളരെ പ്രധാനപ്പെട്ടതാണ് വീടിന്റെ ചുറ്റുമായി നമ്മൾ വയ്ക്കുന്ന ചെടികൾ. ആദ്യമായി മനസ്സിലാക്കേണ്ട കാര്യം നമ്മുടെ വീടിനു ചുറ്റും 8 ദിക്കുകളാണ് ഉള്ളത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വടക്കു പടിഞ്ഞാറെ മൂല.
അതിനു മറ്റൊരു പേര് കൂടിയുണ്ട് വായു കോൺ. അവിടെ വളർത്താൻ പറ്റിയ ഏറ്റവും നല്ല വൃക്ഷമാണ് ആര്യവേപ്പ്. ഈ ഭാഗത്ത് നട്ടുപിടിപ്പിക്കുകയാണെങ്കിൽ ആ വേപ്പ് വളരുന്നതിനോടൊപ്പം വീടും വളരുന്നതായിരിക്കും. കാരണംആ വൃക്ഷം ലക്ഷ്മി സാന്നിധ്യമുള്ള വൃക്ഷമാണ്. അതുപോലെ വീടിനോട് ചേർന്ന് വേപ്പ് നട്ടുപിടിപ്പിക്കാൻ പാടില്ല വീട്ടിൽനിന്ന് അല്പം മാറിയതിനു ശേഷം വളർത്തുക.
വീട്ടിലേക്കുള്ള ദോഷം എല്ലാം മാറ്റി ഐശ്വര്യം വന്നുചേരുന്നതായിരിക്കും. അതുപോലെ തന്നെ ഇതിനെ എതിർവശമുള്ള തെക്ക് കിഴക്കേ ദിശയിൽ ലക്ഷ്മി സാന്നിധ്യമുള്ള ദിശയാണ്. അതിന് അഗ്നികോൺ എന്നും പറയും. അതുകൊണ്ടുതന്നെ അവിടെ വളർത്തുന്ന ചെടികളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
അവിടെ മുള നടാവുന്നതാണ് മന്ദാരം നടാവുന്നതാണ്. അതുപോലെ ഐശ്വര്യമുള്ളതാണ് തെച്ചി പൂവ്. അതുപോലെ വീടിന്റെ വടക്ക് ഭാഗത്ത് കുബേര ദിക്ക് എന്നും പറയും. അവിടെ തുളസി മഞ്ഞൾ തുടങ്ങിയ ചെടികൾ നടന്നത് വളരെ നല്ലതാണ് കാരണം ലക്ഷ്മി സാന്നിധ്യമുള്ള ചെടികളാണ്. വീടിന് ചുറ്റും വൃക്ഷങ്ങൾ ചെടികൾ നടുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories