സാധാരണയായി മരിച്ചു പോയവരുടെ ഫോട്ടോകൾ വീടുകളിൽ തൂക്കിയിടുന്നത് പതിവുള്ള കാര്യമാണ് എന്നാൽ ഇവ എവിടെയാണ് കൃത്യമായി തൂക്കിയിടേണ്ടത് എന്നതിനെപ്പറ്റി പലതരത്തിലുള്ള അഭിപ്രായങ്ങൾ മുന്നോട്ടു വരാറുണ്ട്. വെക്കാൻ പാടും എന്നും വെക്കാൻ പാടില്ല എന്ന് പലതരത്തിൽ അഭിപ്രായമുണ്ട്. ഇതിന്റെ യഥാർത്ഥ വാസ്തവികത എന്താണെന്ന് നോക്കാം.
ആദ്യത്തെ കാര്യം എന്ന് പറയുന്നത് മരിച്ചുപോയവരുടെ ഫോട്ടോകൾ ഒരിക്കലും കിടപ്പുമുറികളിൽ വയ്ക്കാൻ പാടില്ല എന്നതാണ്. വാസ്തുശാസ്ത്രപ്രകാരം അത് ശരിയായ കാര്യമല്ല. മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ കിടപ്പുമുറികളിൽ വയ്ക്കാൻ പാടില്ല എന്നതാണ് ശാസ്ത്രം. അതിനുപകരം നമുക്ക് ഫോട്ടോ വയ്ക്കാനുള്ള ഉത്തമസ്ഥാനം വീടിന്റെ സ്വീകരണ മുറികളാണ്. സ്വീകരണമുറിയിൽ തന്നെ വാതിലിന്റെ നേരെ വെക്കാൻ പാടില്ല. അത് ഒഴികെ മറ്റ് വശങ്ങളിലായി വയ്ക്കാവുന്നതാണ്.
അതിന്റെ കാരണം ഏതൊരു വഴിക്കെങ്കിലും പോകുമ്പോഴും വരുമ്പോഴും മനസ്സിന്റെ സന്തോഷത്തെയും മറ്റും ഇത് സ്വാധീനിക്കാൻ സാധ്യതയുണ്ട്. എന്നാണ് വാസ്തുശാസ്ത്രപ്രകാരം പറയുന്നത്. ഏറ്റവും ഉത്തമ സ്ഥാനം എന്ന് പറയുന്നത് പൂജാമുറിയുടെ നേരെ എതിർവശത്ത് വയ്ക്കുക എന്നതാണ്. ഇതൊക്കെയാണ് ഫോട്ടോ വയ്ക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നു പറയുന്നത്.
ഒരു കാരണവശാലും പ്രധാന വാതിലിന് അഭിമുഖമായി ആരും തന്നെ ഫോട്ടോ വയ്ക്കാതിരിക്കുക. കൂടാതെ പൂജാമുറിയിൽ ഒരിക്കലും ഇതുപോലെ മരിച്ചുപോയവരുടെ ഫോട്ടോകൾ വയ്ക്കാതിരിക്കുക അത് വളരെ വലിയ ദോഷം ചെയ്യുന്നതാണ്. എല്ലാവരും തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Infinite Stories