ശ്രീകൃഷ്ണ ഭഗവാന്റെ ഫോട്ടോയും വിഗ്രഹവും കണി വയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ.

ഹൈദവരുടെ ഏത് വീട് എടുത്താലും ശ്രീകൃഷ്ണ ഭഗവാന്റെ ഒരു ഫോട്ടോയോ വിഗ്രഹമോ ഇല്ലാതെ ഇരിക്കില്ല നിത്യവും അതിൽ നമ്മൾ വിളക്ക് വെച്ച് പ്രാർത്ഥിക്കുകയും ചെയ്യും. അപ്പോൾ നമുക്ക് കിട്ടുന്ന ആശ്വാസം വളരെ വലുതാണ് ഇത്രത്തോളം നമ്മുടെ ജീവിതവുമായി ശ്രീകൃഷ്ണ ഭഗവാൻ ചേർന്നിരിക്കുന്നു എന്നതാണ് സത്യം. വിഷു വരാനായി കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ അന്ന് നമ്മൾ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രവും വിഗ്രഹവും എല്ലാം തന്നെ കണി വയ്ക്കുന്നതിനു വേണ്ടി എടുക്കാറുണ്ട്.

വിഗ്രഹം കണി വെക്കാനായി എടുക്കുന്നവർ ആണെങ്കിൽ ഭഗവാനെ ഒരു മഞ്ഞപ്പട്ട് ചാർത്തുക ശേഷം വേണം കണി വയ്ക്കുവാൻ അതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. ഇത് സർവ്വ ഐശ്വര്യങ്ങൾ നൽകുന്നതാണ് അതുപോലെ തന്നെയാണ് ഭഗവാനെ അനുസ്ധിച്ചുള്ള മറ്റു വസ്തുക്കളും കണിവക്കാനായി നമുക്ക് ഉപയോഗിക്കാം ഓടക്കുഴൽ മയിൽപീലി മഞ്ചാടി അതുപോലെ ഭഗവാനെ പൂർണമായി അലങ്കരിച്ചു വയ്ക്കുന്നതെല്ലാം സർവ്വ ഐശ്വര്യ ദായകമാണ്.

അതുപോലെ വിഗ്രഹം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് പൂജാമുറിയിൽ വയ്ക്കുന്നത് വളരെ ഉത്തമമാണ് അതുപോലെ വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ വയ്ക്കാവുന്നതാണ്. എപ്പോഴും വിഗ്രഹത്തിന്റെ ദർശനം എന്നു പറയുന്നത് കിഴക്കോട്ട് ആയിരിക്കേണ്ടതാണ് അല്ലെങ്കിൽ പടിഞ്ഞാറോട്ട് ആയിരിക്കേണ്ടതാണ്.

യാതൊരു കാരണവശാലും തെക്കോട്ട് ദർശനമായി ഭഗവാന്റെ വിഗ്രഹവും അല്ലെങ്കിൽ ചിത്രം വയ്ക്കാൻ പാടുള്ളതല്ല. പോലെ തന്നെ ഭഗവാന്റെ വിഗ്രഹം വെറും തറയിൽ വയ്ക്കാൻ പാടില്ല ഏതെങ്കിലും ഒരു തട്ടിലോ തളികയിലോ ആക്കി വേണം ഭഗവാന്റെ വിഗ്രഹം വയ്ക്കേണ്ടത്. അതുപോലെ തന്നെ നമ്മൾ നോക്കുമ്പോൾ താഴേക്കോ മുകളിലേക്ക് ഭഗവാനെ നോക്കുന്നത് ഒഴിവാക്കി നേരെ നോക്കുന്ന രീതിയിൽ ഭഗവാന്റെ വിഗ്രഹം ശരിയായി വെക്കേണ്ടത് പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *