വെള്ളിയാഴ്ച ദിവസങ്ങളിൽ വീട്ടിൽ ചില കാര്യങ്ങൾ പ്രത്യേകം ചെയ്യുകയാണെങ്കിൽ നമ്മൾക്ക് ഐശ്വര്യവും ഉയർച്ചയും ലക്ഷ്മി കടാക്ഷവും വന്നുചേരുന്നതാണ്. വീട്ടിൽ എപ്പോഴും ഐശ്വര്യവും സമ്പത്തും ഉണ്ടാകണമെങ്കിൽ ലക്ഷ്മി കടാക്ഷം എല്ലാ വീടുകളിലും തന്നെ ഉണ്ടായിരിക്കേണ്ടത് വളരെ നിർബന്ധമാണ്. അതുകൊണ്ടുതന്നെയാണ് വീടുകളിൽ വിളക്ക് കത്തിക്കുന്നതിന്റെ അടിസ്ഥാനം എന്ന് പറയുന്നത്.
ഇതുപോലെ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് വരവേൽക്കുന്നതിന്റെ പ്രതീകമായാണ്. വെള്ളിയാഴ്ച ദിവസം എന്ന് പറയുന്നത് ലക്ഷ്മിദേവിയെ ആരാധിക്കുന്ന ദിവസമാണ്. അതിനാൽ ലക്ഷ്മി ദേവിയെ പ്രത്യേകം ആരാധിക്കുന്നതിലൂടെ സമ്പൽസമൃദ്ധി ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ദിവസങ്ങളിൽ വീടുകളിൽ വിളക്ക് കത്തിക്കുമ്പോൾ നെയ്യ് വിളക്ക് കത്തിക്കുക.
രാവിലെയും വൈകുന്നേരവും കത്തിക്കുക. ഇത്തരത്തിൽ നെയ് വിളക്ക് കത്തിക്കുകയാണെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും അതുപോലെ സാമ്പത്തിക നേട്ടവും വീട്ടിൽ ഐശ്വര്യവും സന്തോഷവും എപ്പോഴും ഉണ്ടായിരിക്കും. തുടർച്ചയായി 21 വെള്ളിയാഴ്ചകളിൽ ഇതുപോലെ കത്തിക്കുന്നതിലൂടെ നമ്മൾ വിചാരിക്കുന്ന ഏതൊരു കാര്യവും നടക്കുന്നതായിരിക്കും.
അതുപോലെ എല്ലാതരത്തിലുള്ള സാമ്പത്തിക ഭദ്രതയും വീട്ടിൽ ഉണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവിക്ക് നൈവേദ്യം കൂടി സമർപ്പിക്കുകയാണെങ്കിൽ അത് വളരെ കൂടുതൽ ഉത്തമമായിരിക്കും. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത് പായസമാണ്. അതുകൊണ്ടുതന്നെ ദേവിക്ക് പായസം നേർന്ന് വീടുകളിൽ ഇതുപോലെ നെയ് വിളക്ക് കത്തിക്കുകയാണെങ്കിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. Credit : Infinite Stories