സ്ത്രീ എന്നുപറയുന്നത് ഒരു വീടിന്റെ മഹാലക്ഷ്മിയാണ്. എവിടെയാണോ ഒരു സ്ത്രീ പൂജിക്കപ്പെടുന്നത് എവിടെയാണോ അംഗീകരിക്കപ്പെടുന്നത് അവിടെയെല്ലാം ദേവതമാരുടെ അനുഗ്രഹം ഉണ്ടാകുന്നു എന്നതാണ് വിശ്വാസം. ഒരു വീട്ടിൽ ഒരു പെൺകുട്ടി വന്നു കയറുമ്പോൾ മഹാലക്ഷ്മി വന്നു കയറി എന്നാണല്ലോ എല്ലാവരും പറയാറുള്ളത്. അതുപോലെ തന്നെ ദീർഘസുമംഗലീ ഭവ എന്ന് പറഞ്ഞു ആണ് നമ്മൾ അനുഗ്രഹിക്കാറുമുള്ളത്. അതുകൊണ്ടുതന്നെ ദീർഘസുമംഗലി ആയിരിക്കേണ്ട ഒരു സ്ത്രീ മുടങ്ങാതെ മറക്കാതെ അണിയേണ്ട കുറച്ചു വസ്തുക്കളെ കുറിച്ചാണ് പറയാൻ പോകുന്നത്.
അതിൽ ആദ്യത്തേത് താലിയാണ്. പ്രകൃതിയുടെയും പുരുഷനെയും ഒന്നാകലിന്റെ ചിന്നമാണ് താലി എന്നു പറയുന്നത് ഭാര്യയുടെ ഐശ്വര്യത്തിന് വേണ്ടിയും ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയും ഒരു സ്ത്രീ എപ്പോഴും താലി അണിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ആരും തന്നെ താലി അഴിച്ചു വയ്ക്കാൻ പാടുള്ളതല്ല. മറ്റൊരു വസ്തുവാണ് സിന്ദൂരം. സുമംഗലിയായ സ്ത്രീകൾ സിന്ദൂരം ദിവസവും അടഞ്ഞിരിക്കേണ്ടതാണ്.
ഇതിനെ ശാസ്ത്രീയമായ ചില വശങ്ങളും ഉണ്ട്. വിവാഹം കഴിഞ്ഞ് സ്ത്രീകൾക്ക് സ്വന്തമായി മറ്റൊന്നുമില്ലെങ്കിലും ഒരു സിന്ദൂരച്ചെപ്പ് ഉണ്ടായിരിക്കേണ്ടതാണ് അത് മറ്റുള്ളവർക്ക് കൈമാറുകയോ മറ്റുള്ളവരുടെ സിന്ദൂരം അണിയുകയോ ചെയ്യാൻ പാടുള്ളതല്ല. മറ്റൊരു വസ്തുവാണ് കണ്മഷി കണ്മഷി എഴുതിയ കണ്ണുകൾ വളരെ മനോഹരമാണ് എങ്കിലും കണ്ണിന്റെ ആരോഗ്യവും എല്ലാം വളരെയധികം സഹായിക്കുന്നു.
മറ്റൊരു വസ്തുവാണ് കമ്മൽ. ആയുർവേദ പ്രകാരം കാതുകുത്തുന്നത് ആരോഗ്യപരമായ ആർത്തവ ക്രമം ഉണ്ടാകുന്നതിന് സഹായിക്കും എന്നുള്ളതാണ് സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ ആർത്തവം എന്ന് പറയുന്നത്. കൊണ്ടാണ് കമ്മലുകൾ അണിയണം എന്ന് പറയുന്നത്. മറ്റൊരു വസ്തുവാണ് മിഞ്ചി. ദീർഘകാലം സുമംഗലിയായി ഇരിക്കാൻ ഐശ്വര്യം ഉണ്ടാവാൻ മിഞ്ചി അണിയുന്നത് വളരെ നല്ലതാണ്. ഇത്രയും കാര്യങ്ങളാണ് സുമാംഗലി ആയിട്ടുള്ള ഒരു സ്ത്രീ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. Credit : Infinite stories