താൻ പരമശിവനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ എന്ന മന്ത്രത്തിന്റെ അർത്ഥം. അതുപോലെ ഒരിക്കലും നശിക്കാത്ത തുമാണ്. പഞ്ചാക്ഷരി മന്ത്രം ജപിക്കുക വഴി നമ്മൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഭഗവാനിലേക്ക് നമ്മൾ കൂടുതൽ അടുക്കുംതോറും ഭഗവാൻ നമ്മളെ പരീക്ഷിക്കുകയും ചെയ്യും എന്നാൽ ഒരു കാരണവശാലും നമ്മളെ കൈവിടുകയില്ല. പഞ്ചാക്ഷരി മന്ത്രം എത്രമാത്രം നിങ്ങൾക്ക് ജപിച്ച് പ്രാർത്ഥിക്കാൻ കഴിയുമെന്ന് അത്രയും പുണ്യമാണ്.
വീട്ടിൽ ഉണ്ടാകുന്ന പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞുപോകും. അതുപോലെ നിങ്ങൾക്ക് വരാനിരിക്കുന്ന അപകടങ്ങൾ ഒഴിഞ്ഞുപോകും നമ്മുടെ ജീവിതത്തിൽ സമാധാനം നിലനിൽക്കുന്നത് ആയിരിക്കും. നിങ്ങൾക്ക് ഏതു പ്രയാസമേറിയ ഘട്ടങ്ങളിലുംപ്രാർത്ഥിക്കാൻ പറ്റിയ ഒരേയൊരു മന്ത്രമാണ് ഓം നമശിവായ. ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ എല്ലാവരിലും ഉടനെ തന്നെ പ്രസാദിക്കണമെന്നില്ല.
ഭഗവാൻ നമ്മളെ തന്നും തരാതെയും എല്ലാം പരീക്ഷിച്ചു കൊണ്ടേയിരിക്കും എന്നാൽ അതിന്റെ ഒടുവിൽ ഭഗവാൻ നമുക്ക് നിറഞ്ഞ അനുഗ്രഹം ആയിരിക്കും തരാൻ പോകുന്നത്. ഭഗവാനെ മനസ്സിലാക്കി ജീവിക്കുന്നവരാണ് ശരിയായ ശിവ ഭക്തർ എന്നു പറയുന്നത് നമ്മളെല്ലാവരും വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ടല്ലോ സന്ധ്യാ സമയത്ത് പ്രത്യേകിച്ചും.
ഭഗവാനെ എപ്പോൾ വേണമെങ്കിലും പ്രാർത്ഥിക്കാൻ കഴിയുന്നതാണ് എങ്കിലും മുടങ്ങാതെ ചിട്ടയോടെ കുളിച്ച് ശുദ്ധിയോടെ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഭസ്മക്കുറി തൊട്ടതിനു ശേഷം 108 പ്രാവശ്യം ചൊല്ലുക. ഇത് നിങ്ങൾ ഒരിക്കലും ഉടക്കാൻ പാടുള്ളതല്ല തുടർച്ചയായി നിങ്ങൾ ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ഉറപ്പായും ലഭിക്കുന്നതായിരിക്കും. Credit : infinite stories