നമ്മുടെ വീട്ടിൽ എല്ലാം നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾ മരിച്ചു പോയി കഴിഞ്ഞാൽ അവരുടെ ഓർമ്മയ്ക്ക് വേണ്ടി നമ്മൾ അവരുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കാറുണ്ടല്ലോ എന്നാൽ ഇതെല്ലാം വയ്ക്കുന്നതിന് കൃത്യമായ സ്ഥാനമുണ്ട് കൃത്യമായ സ്ഥാനം നോക്കി വേണം ഇതുപോലെ മരിച്ചവരുടെ ചിത്രങ്ങൾ വയ്ക്കുവാൻ ഇല്ലെങ്കിൽ അത് വലിയ ദോഷമായിട്ടായിരിക്കും ആ വീട്ടിലുള്ളവർക്ക് വരുന്നത്. പ്രധാനപ്പെട്ട ഒരു കാര്യം മരിച്ചു പോയ ആളുകളെ എത്ര സ്നേഹമുണ്ട് എന്ന് പറഞ്ഞാലും ഒരു കാരണവശാലും അവരുടെ ചിത്രങ്ങൾ കിടപ്പുമുറിയിൽ വയ്ക്കാൻ പാടില്ല.
വാസ്തുപരമായും ഹൈന്ദവ വിശ്വാസ പ്രകാരം ആയും വളരെ ദോഷം ചെയ്യുന്നതാണ്. എന്നാൽ വെക്കാൻ പറ്റുന്ന സ്ഥലം എന്ന് പറയുന്നത് വീട്ടിലെ സ്വീകരണം മുറി തന്നെയാണ്. അതുപോലെ വെക്കുന്ന സമയത്ത് വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായി പ്രധാന വാതിലിന്റെ മുകളിലായിട്ടോ നമ്മൾ വീട്ടിലേക്ക് കടന്നു വരുമ്പോൾ തന്നെ കാണുന്ന രീതിയിലോ ഫോട്ടോ വയ്ക്കാൻ പാടുള്ളതല്ല.
അതല്ലാതെ സ്വീകരണം മുറിയിൽ മറ്റ് ഏത് ദിശയിൽ വേണമെങ്കിലും നിങ്ങൾക്ക് വയ്ക്കാവുന്നതാണ്. അതുപോലെ പല വ്യക്തികളും പൂജാമുറിയിൽ മരിച്ചു പോയവരുടെ ചിത്രങ്ങൾ വയ്ക്കുന്നത് കാണാറുണ്ട് അത് വളരെ ദോഷമാണ് ഒരു കാരണവശാലും ചെയ്യാൻ പാടില്ല. എന്നാൽ പൂജാമുറിയുടെ പുറത്ത് പൂജാമുറിയുടെ എതിർവശമായി വയ്ക്കുന്നത് കുഴപ്പമുള്ള കാര്യമല്ല. ഏറ്റവും നല്ല സ്ഥാനവും അത് തന്നെയാണ്.
അതുപോലെ തന്നെ കിടപ്പുമുറികളിൽ വന്യമൃഗങ്ങളുടെ ക്രൂര മൃഗങ്ങളുടെ ഫോട്ടോകൾ ഒന്നും തന്നെ വയ്ക്കാൻ പാടുള്ളതല്ല. കാട്ടു മൃഗങ്ങളുടെ ഫോട്ടോകൾ വയ്ക്കാൻ പാടില്ല. അതുപോലെ കിടപ്പുമുറിയിൽ ദൈവത്തിന്റെ ഫോട്ടോകൾ വയ്ക്കുന്നതും ഉത്തമം അല്ല. അതുപോലെ വിഷാദ ഭാവം തോന്നിപ്പിക്കുന്ന ചിത്രങ്ങളും കിടപ്പുമുറയിൽ വയ്ക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories