നമ്മളെല്ലാവരും തന്നെ ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയും ചെയ്യുന്നവരാണല്ലോ. നമ്മുടെ കഷ്ടതകൾ ഇല്ലാതായി ജീവിതത്തിലെപ്പോഴും ഐശ്വര്യങ്ങളും മാത്രം ഉണ്ടാകാനും ഈശ്വരന്റെ സാന്നിധ്യം നമ്മളിൽ ഉണ്ടാകാനും പല കാരണങ്ങൾ കൊണ്ട് ക്ഷേത്രങ്ങളിൽ നമ്മൾ പോകാറുണ്ട്. പക്ഷേ നിങ്ങൾ എത്രയൊക്കെ വഴിപാടുകൾ ചെയ്തിട്ടും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മാറ്റം ജീവിതത്തിൽ സംഭവിക്കുന്നില്ലേ.
എന്നാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നതാണ് കുടുംബദേവതയുടെയോ ദേവന്റെയോ അനുഗ്രഹം ഇല്ലാതെ നിങ്ങൾ എന്ത് ചെയ്തിട്ടും യാതൊരു കാര്യവും ഉണ്ടാകുന്നതല്ല അവരുടെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകുന്നിടത്തോളം കാലം നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഐശ്വര്യം മാത്രമായിരിക്കും ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ നിങ്ങൾ വേറെ ഏതൊക്കെ ക്ഷേത്രങ്ങളിൽ പോയാലും മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും കുടുംബ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് മാസത്തിൽ നിങ്ങൾക്ക് കഴിയുന്ന അത്രയും രീതിയിൽ പൈസ കുറച്ച് മാറ്റിവയ്ക്കുക. അതിനുശേഷം ക്ഷേത്രങ്ങളിൽ സമർപ്പിക്കുക.
അതുപോലെ തന്നെ നേരിട്ട് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് അവിടേക്ക് എണ്ണയും തിരിയും എല്ലാം വാങ്ങിക്കൊണ്ടു പോവുക. ഇതുപോലെയുള്ള കാര്യങ്ങൾ നിങ്ങൾ കുടുംബ ക്ഷേത്രത്തിനു വേണ്ടി ചെയ്യുകയാണെങ്കിൽ ആ ദേവിയുടെയോ അല്ലെങ്കിൽ ദേവന്റെയോ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories