മലയാളികൾക്ക് പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്ന് തന്നെയാണ് കർക്കിടകമാസം. രാമായണ പാരായണത്തിനും ക്ഷേത്രദർശനത്തിനും ഏറെ പ്രാധാന്യം നൽകുന്ന മാസം കൂടിയാണ് ഇത് ആരോഗ്യകാര്യങ്ങളിൽ നാം കൂടുതൽ ശ്രദ്ധ നൽകുകയും കുടുംബത്തോടൊപ്പം തന്നെ ഈശ്വരന്റെ അനുഗ്രഹം വർധിപ്പിക്കുന്നതിന് വേണ്ടി പ്രാർത്ഥനകൾ നടത്തുന്നതിന്റെ മാസം കൂടിയാണ് ഇത്. കർക്കിടക മാസത്തിന് മുൻപ് വീട്ടിൽ കുറച്ചു കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ശുഭമാകുന്നതാണ്.
അത് എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യമായി ചെയ്യേണ്ടത് വീടും പരിസരവും നല്ല വൃത്തിയോടെ തന്നെ വെക്കേണ്ടതാണ്. കാരണം ലക്ഷ്മി കടാക്ഷം വീടുകളിൽ വന്നു ചേരുവാൻ വീടും പരിസരവും നല്ലതുപോലെ വൃത്തിയാക്കി വയ്ക്കണം. അതുപോലെ തന്നെ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്ന് തന്നെയാണ് പൂജാമുറി. കർക്കിടക മാസമാരംഭിക്കുന്നതിനു മുൻപ് പൂജാമുറിയുമായി ബന്ധപ്പെട്ട് അവിടെയും നല്ലതുപോലെ വൃത്തിയാക്കി വയ്ക്കേണ്ടതാണ്.
പനിനീർ ഉപയോഗിച്ചോ അല്ലെങ്കിൽ പച്ചക്കർപ്പുരം ഉപയോഗിച്ച വൃത്തിയാക്കുന്നതാണ് കൂടുതൽ നല്ലത്. അതിനുശേഷം പ്രാധാന്യം നൽകേണ്ടത് അടുക്കളയാണ്. അടുക്കളയും നല്ലതുപോലെ വൃത്തിയാക്കി ഒതുക്കി വയ്ക്കേണ്ടതാണ്. ശേഷം മഞ്ഞൾ വെള്ളം തളിക്കുന്നത് ഏറെ ശുഭകരം തന്നെയാണ്. അടുക്കളയിൽ വളരെയധികം കത്തികൾ സൂക്ഷിക്കാൻ പാടുള്ളതല്ല പ്രത്യേകിച്ച് രാമായണ മാസത്തിൽ ചെയ്യാൻ പാടില്ല.
അതുപോലെ വീടിന്റെ പരിസരത്ത് തനിയെ വളർന്നുവരുന്ന ധാരാളം ചെടികൾ ഉണ്ടാകും അതെല്ലാം തന്നെ കളയേണ്ടതാണ് മാത്രമല്ല വാടിത്തളർന്നു നിൽക്കുന്ന ചെടികളും പിഴുതുകളയേണ്ടതാണ് ഇതെല്ലാം തന്നെ വീട്ടിലേക്ക് നെഗറ്റീവ് എനർജികൾ വരുന്നതിന് സാധ്യതകൾ കൂട്ടും. അടുത്തത് മുഷിഞ്ഞ വസ്ത്രങ്ങൾ അത് കൂട്ടിയിടാതെ അപ്പോൾ തന്നെ വൃത്തിയാക്കേണ്ടതാണ് അത്തരത്തിൽ വീട്ടിൽ ഉണ്ടെങ്കിൽ അതെല്ലാം തന്നെ ഉടനെ വൃത്തിയാക്കി വയ്ക്കുക. സ്കൂളിൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.. Credit : kshethrapuranam