മകരമാസത്തിന്റെ പുണ്യനാളുകളിലൂടെയാണ് ഇപ്പോൾ നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മകരമാസത്തിലെയും അതിവിശിഷ്ടമായ ഒരു ദിവസത്തിലേക്ക് ആണ് ഇപ്പോൾ നാം കടക്കാൻ പോകുന്നത്. മകരമാസത്തിലെ അമാവാസി ദിവസം. ഇരുപത്തിയൊന്നാം തീയതിയാണ്. അന്നേദിവസം നമ്മുടെ ജീവിതത്തിൽ ഉള്ള എല്ലാ ആഗ്രഹങ്ങളും പറഞ്ഞു പ്രാർത്ഥിച്ചാൽ നമ്മുടെ പിതൃക്കളുടെ സഹായം മൂലം അവയെല്ലാം തന്നെ സാധിക്കുന്നതാണ് എന്നതാണ് വിശ്വാസം. അന്നേദിവസം നിർബന്ധമായും ചെയ്തിരിക്കേണ്ട മൂന്ന് കാര്യങ്ങൾ ഉണ്ട്.
മറയുള്ളതിൽ മൂന്ന് കാര്യങ്ങൾ ഏതെങ്കിലും ഒന്ന് നിങ്ങൾ പ്രാവർത്തകമാക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലേക്ക് വളരെ വലിയ ഐശ്വര്യങ്ങൾ കൊണ്ടുവരും. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഓരോരുത്തരുടെയും കുടുംബക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക എന്നതാണ്. പോകുന്ന സമയത്ത് എണ്ണയും തിരിയും വാങ്ങി കൊണ്ടുപോവുക. ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങളും തടസ്സങ്ങളും ഉണ്ടെങ്കിൽ അവയെല്ലാം നീങ്ങി കിട്ടുന്നതിന് ഇത് വളരെയധികം ഉപകാരപ്പെടും.
രണ്ടാമതായി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം എന്ന് പറയുന്നത് കുറഞ്ഞത് ഒരു അഞ്ചു പേർക്കെങ്കിലും അന്നദാനം നടത്തുക എന്നതാണ്. വീട്ടിൽ വേണമെങ്കിൽ അന്നദാനം നടത്താം ഇല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഴിവില്ലാത്ത ഭക്ഷണം പൊതിഞ്ഞ് നൽകാവുന്നതുമാണ്. അതിന്റെ എല്ലാ പുണ്യവും തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
അന്നദാനം നടത്താൻ സാധിക്കില്ലെങ്കിൽ അതിനുവേണ്ടി മാറ്റിവെച്ചിരിക്കുന്ന പൈസ അത് നടത്തുന്ന സ്ഥലങ്ങളിൽ നൽകിയാലും മതി. ഒന്നാമത്തെ കാര്യം എന്നു പറയുന്നത് അന്നേദിവസം കാക്കകൾക്ക് ഭക്ഷണം നൽകുക എന്നതാണ്. വീടിന്റെ തെക്കുഭാഗത്ത് കൊടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമം ഇത് പിതൃകൾക്ക് കൊടുക്കുന്നതിന് തുല്യമാണ്. ഇത് അന്നദാനത്തിന് സമാനമായ കാര്യമാണ്. അന്നേദിവസം ഇത്രയും കാര്യങ്ങൾ എല്ലാവരും തന്നെ ചെയ്യുക. Credit : Infinite Stories