മറ്റൊരാളോടും വിശ്വസിച്ചു പറയാൻ പറ്റാത്ത ഏതൊരു കാര്യവും നാം ഒരു പേടിയും കൂടാതെ പറയുന്നത് നമ്മുടെ ഇഷ്ടദേവനോട് ദേവിയോട് ആയിരിക്കും. യാതൊരു പേടിയും കൂടാതെ മനസ്സിലുള്ള ഏത് കാര്യവും തുറന്നു പറയാൻ പറ്റുന്നത് ദൈവങ്ങളോട് മാത്രമാണ്. അതുകൊണ്ടുതന്നെയാണ് മനസ്സിന് എന്തെങ്കിലും തരത്തിലുള്ള വിഷമതകൾ ഉണ്ടാകുമ്പോൾ എല്ലാവരും ക്ഷേത്ര ദർശനങ്ങൾ നടത്തുന്നത്. കൂടുതലാളുകളും ക്ഷേത്രദർശനം നടത്തുന്നത് മനസ്സിൽ ഏതെങ്കിലും തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ അത് നടന്നു കിട്ടുന്നതിനു വേണ്ടിയാണ്.
അതുകൊണ്ടുതന്നെ ഇന്ന് പറയാൻ പോകുന്നത് മനസ്സിൽ നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഏത് കാര്യമാണെങ്കിലും അത് തീർച്ചയായും നടന്നു കിട്ടുന്നതിന് ദേവി ക്ഷേത്രങ്ങളിൽ ചെയ്യേണ്ട വഴി പാടി നെ പറ്റിയാണ്. ദുർഗാദേവിയുടെ ക്ഷേത്രത്തിലോ ഭദ്രകാളിയുടെ ക്ഷേത്രത്തിലോ ഈ വഴിപാടുകൾ ചെയ്യാവുന്നതാണ്. വഴിപാട് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസമാണ്. ഒരാൾ തന്നെ എല്ലാദിവസവും ചെയ്യണം എന്നില്ല വീട്ടിലെ മറ്റ് അംഗങ്ങൾക്കും ചെയ്യാവുന്നതാണ്.
ഇതിനായി ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയോടെ വൈകുന്നേരം ക്ഷേത്രത്തിൽ ചെന്ന് ദീപാരാധന തൊഴുത് അമ്മയോട് എല്ലാ കാര്യങ്ങളും തന്നെ തുറന്നു പറയുക. അതിനുശേഷം വരാൻ പോകുന്ന തുടർച്ചയായ നാല് വെള്ളിയാഴ്ച ദിവസങ്ങളിൽ മുടങ്ങാതെ ക്ഷേത്രത്തിൽ പോവുക ആദ്യത്തെ വെള്ളിയാഴ്ച ദിവസം അമ്മയ്ക്ക് ഒരു ചുവന്ന മാല കൊണ്ടുപോവുക.
അമ്മയ്ക്ക് വേണ്ടി അത് സമർപ്പിക്കുക. രണ്ടാമത്തെ ആഴ്ചയും മൂന്നാമത്തെ ആഴ്ചയും ഇതുപോലെ തന്നെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാല സമർപ്പിക്കുക. നാലാമത്തെ ആഴ്ചയും ഇതുപോലെ ബാല സമർപ്പിച്ച് പ്രാർത്ഥിക്കുക. അതോടൊപ്പം തന്നെ നാലാമത്തെ ദിവസം അമ്മയ്ക്ക് ഒരു ഭാഗ്യസൂക്ത വഴിപാട് കൂടി ചെയ്യുക. ആരാണോ മനസ്സിനെ ആഗ്രഹം നടക്കുന്നതിനായി ആഗ്രഹിക്കുന്നത് അവരുടെ പേരിൽ പുഷ്പാഞ്ജലി കഴിക്കുക. തുടർച്ചയായി ഇതുപോലെ ചെയ്യുകയാണെങ്കിൽ ഏത് ആഗ്രഹം വേണമെങ്കിലും നടക്കുന്നത് ഉറപ്പുള്ള കാര്യം തന്നെയാണ്. ഈ കാര്യങ്ങൾ എല്ലാവരും തന്നെ ശ്രദ്ധിക്കുക. Video Credit : Infinite Stories