നമ്മുടെയെല്ലാം ജീവിതത്തിൽ നമ്മൾ വളരെയധികം നേരിടുന്ന ഒരു പ്രശ്നമാണ് നെഗറ്റീവ് എനർജി എന്ന് പറയുന്നത്. നമ്മുടെ വീടുകളിൽ എല്ലാം പലപ്പോഴും ഈ നെഗറ്റീവ് എനർജി നമുക്ക് അനുഭവപ്പെട്ടേക്കാം. കിടന്നാൽ ഉറക്കം വരാതിരിക്കുക അല്ലെങ്കിൽ അനാവശ്യമായി വീട്ടിൽ ഉണ്ടാകുന്ന വഴക്കുകൾ വെറുതെ മനപ്രയാസം തുടങ്ങി പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒരുപാട് നെഗറ്റീവ് എനർജികൾ വീട്ടിലും അവിടെയുള്ള വ്യക്തികളിലും ഉണ്ടായേക്കാം.
പുറത്തേക്ക് പോകുമ്പോൾ കൂടെയുള്ളവർ തരുന്ന ഓരോ നെഗറ്റീവ് എനർജി ഉള്ള വാക്കുകൾ എല്ലാം തന്നെ ഓരോരുത്തരെയും മാനസികമായി വളരെയധികം ബാധിക്കും. അത് മാത്രം മതി അന്നേദിവസം വളരെ മോശം ഉള്ളതാക്കി മാറ്റാൻ. അതുകൊണ്ടുതന്നെ ഇനി ഇത്തരത്തിലുള്ള നെഗറ്റീവ് എനർജികളെ എല്ലാം ഓടിക്കാൻ ഒരു മാർഗ്ഗം ഇതാ. അതിനായി എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്ന ഉപ്പ് മാത്രം മതി.
ഇതിനെ നിസ്സാരമായി കാണാതെ ലക്ഷ്മി സാന്നിധ്യം ഉള്ള നിരവധി വസ്തുക്കളിൽ വളരെ പ്രധാനപ്പെട്ട തന്നെയാണ് ഉപ്പ്. ഇത് എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ ഒരു വൃത്തിയുള്ള പാത്രം എടുത്ത് അതിൽ ഉപ്പ് ഇട്ടു വയ്ക്കുക. സാധാരണ പാത്രത്തിൽ നിറക്കുന്നത് പോലെ അല്ല. ഉപ്പ് ഒരു കൂന പോലെ തയ്യാറാക്കി വയ്ക്കുക. ശേഷം അതിനു മുകളിലായി ഏഴു ഗ്രാമ്പു വയ്ക്കുക.
അതിനുശേഷം വീട്ടിൽ നിലവിളക്ക് പുറത്തു സമയങ്ങളിൽ വിളക്കിനു മുൻപിലായി വെച്ചുകൊണ്ട് ലക്ഷ്മി ദേവിയോട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ് വീട്ടിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതായി സന്തോഷത്തോടെ ഇരിക്കുന്നതിന് പ്രാർത്ഥിക്കാം. അതിനുശേഷം വീട്ടിലെല്ലാം മുറികളുടെയും മുന്നിൽ ചെന്നിട്ടും മൂന്നുപ്രാവശ്യം ഉപ്പുപാത്രം പിടിച്ച് ഒഴിഞ്ഞിടുക. അതിനുശേഷം വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ കൊണ്ടു വയ്ക്കുക. ആരുടെയും കൈയിൽ എത്താത്ത സ്ഥലത്ത് കൊണ്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിലെ എല്ലാ നെഗറ്റീവ് എനർജിയും പോയി കിട്ടും. Credit : Infinite Stories