മകരമാസത്തിലെ മറ്റൊരു വളരെ വിശേഷപ്പെട്ട ഒരു ദിവസം കൂടി ജീവിതത്തിലേക്ക് കടന്നു വരാൻ പോവുകയാണ്. പറയുന്നത് വസന്ത പഞ്ചമിയെ കുറിച്ചാണ്. നാളെയാണ് വസന്ത പഞ്ചമി. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് നിരവധി പ്രാർത്ഥനകളിൽ മുഴുകുന്ന ഒരു ദിവസം കൂടിയാണ്. മകരമാസത്തിലെ വെളുത്ത പക്ഷം അഞ്ചാം നാളിനെയാണ് ആഘോഷിച്ചു പോരാറുള്ളത്. നമ്മുടെ ജീവിതത്തിലുള്ള എല്ലാതരത്തിലുള്ള ദുർഘടമായ അവസ്ഥകളും വിഷമതകളും എല്ലാം തന്നെ അവസാനിപ്പിക്കാനായി ഏറ്റവും അനുയോജ്യമായ ദിവസമാണ് വസന്ത പഞ്ചമി ദിവസം.
ദിവസം തന്നെയും രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ഏഴ് പതിനഞ്ചോടു കൂടി നിലവിളക്ക് കത്തിച്ച് വീട്ടിൽ ഐശ്വര്യം തെളിയിക്കാവുന്നതാണ്. നിലവിളക്കിനു മുൻപിലായി സരസ്വതി ദേവിയുടെ ചിത്രം എല്ലാം വെച്ച് പ്രാർത്ഥിക്കുക. ദേവിക്ക് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കാം.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് ജീവിതത്തിലുള്ള എല്ലാ കഷ്ടപ്പാടുകളും മാറി വലിയ ഉയർച്ച ഉണ്ടാകും എന്നതാണ്. ജീവിതസൗകര്യങ്ങൾ അത്ര ഇല്ലെങ്കിൽ തന്നെയും മനസ്സിനെ നല്ല ആശ്വാസവും മനസ്സിന്റെ സന്തോഷവും ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ കാര്യം. നവരാത്രി ദിവസം സരസ്വതിക്ക് രക്തപ്രകാരമാണ് പൂജകൾ നടത്തുന്നത് അതുപോലെ അന്നേദിവസം കുട്ടികൾ എങ്ങനെയാണോ പുസ്തക പൂജ എല്ലാം ചെയ്യുന്നത്.
അതുപോലെ പഠിക്കുന്ന കുട്ടികൾ സരസ്വതി ദേവിയുടെയും മുൻപിൽ നിന്ന് നിലവിളക്കിനു മുൻപിലായി മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുക എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് അമ്മ നൽകുന്നതായിരിക്കും. അന്നേദിവസം പുസ്തകം എല്ലാം പൂജയ്ക്ക് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിൽ ഐശ്വര്യം ഉണ്ടാവുക മാത്രമല്ല ഓരോ വ്യക്തിയുടെ ജീവിതത്തിലും വലിയ ഉയർച്ചയും അമ്മയുടെ അനുഗ്രഹവും എപ്പോഴും ഉണ്ടാകും. Credit : Infinite stories