ദേവന്മാരുടെ ദേവനാണ് ശിവഭഗവാൻ സകല ജഗത്തിന്റെയും നാഥനാണ്. ശിവഭഗവാനെ ആരാധിച്ചാൽ ഒരു ദുഃഖങ്ങളും ഉണ്ടാകില്ല എന്ന് തന്നെ പറയാം ഏത് ദുർഘടമായ അവസ്ഥയിലും ഭഗവാനെയും ശരണം പ്രാപിച്ചാൽ ഭഗവാൻ തീർച്ചയായും നമ്മളെ സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ നമുക്ക് കഷ്ടതകൾ വരുന്ന സമയത്ത് ഭഗവാന്റെ അടുത്ത് ചെന്ന് പ്രാർത്ഥിച്ച് ചെയ്യാൻ പറ്റുന്ന വളരെ ഫലപ്രദമായ വഴിപാടുകൾ ഏതൊക്കെയാണ് എന്ന് നോക്കാം. ശിവഭഗവാനെ ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് ധാര എന്നു പറയുന്നത്.
ശിവ ഭഗവാന്റെ ശിരസ്സിനുമുകളിൽ ഒരു പ്രത്യേക പാത്രത്തിൽ സുഷിരമുണ്ടാക്കി ഭഗവാന്റെ ശിരസ്സിലേക്ക് ധാരാ ചെറിയ തുള്ളികളായി വീഴും. സകല രോഗങ്ങളുടെയും പരിഹാരത്തിന് ഇത് വളരെ നല്ലതാണ് അതുപോലെ തന്നെ പലതരത്തിലുള്ള കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം തന്നെ പോയി കിട്ടുന്നതായിരിക്കും. ഒരു വ്യക്തിയുടെ പിറന്നാളിനാണ് നടത്തുന്നത് എങ്കിൽ അത് വളരെയധികം ഉത്തമമായിരിക്കും.
അതോടൊപ്പം തന്നെ മൃത്യുഞ്ജയ ഹോമവും പായസവും കഴിപ്പിക്കുക. മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും നിർബന്ധമായി വഴിപാട് കഴിപ്പിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും അതിന്റെ ഐശ്വര്യം ലഭിക്കുന്നതായിരിക്കും. എല്ലാ മാസവും മുടങ്ങാതെ തന്നെ ചെയ്യേണ്ടതാണ്. നമ്മൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ വളരെ കൃത്യമായി നടക്കാൻ ഭഗവാൻ അനുഗ്രഹിക്കുകയും ചെയ്യുന്നു.
വീട്ടിൽ എന്ത് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആയാലും അതെല്ലാം നീക്കം ചെയ്ത് വീട്ടിലെ ഓരോ അംഗങ്ങൾക്കും ഭഗവാന്റെ പൂർണ്ണ അനുഗ്രഹം ഉണ്ടാവാൻ ഭഗവാന്റെ ശിരസ് തണുപ്പിക്കുന്ന ധാര നടത്തുക. ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട് ആയതുകൊണ്ട് തന്നെ അതിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. വീടിന്റെ അടുത്ത ശിവക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ എല്ലാ മാസവും മുടങ്ങാതെ ഇത് ചെയ്യുക. Credit : Infinite stories