നാളെയാണ് ജയ ഏകാദശി, ഈ സമയം എന്ത് ആഗ്രഹിച്ചാലും നടക്കും ഭഗവാൻ വീട്ടിലേക്ക് വരുന്ന സമയം ഇതാണ്.

നാളെയാണ് ജയ ഏകാദശി. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് ഈ ദിവസം ഏകാദശി വൃതം അനുഷ്ഠിക്കുക വഴി നമ്മുടെ ജീവിതത്തിലെ എല്ലാ അനുഗ്രഹവും മഹാവിഷ്ണു ഭഗവാനിൽ നിന്ന് ലഭിക്കും എന്നതാണ് വിശ്വാസം കൂടാതെ ലക്ഷ്മി ദേവിയുടെ കടാക്ഷവും ഇന്നേദിവസം നമുക്ക് ലഭിക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമുക്ക് ലഭിക്കുന്നതോടെ നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ധനവും സമ്പത്തും എല്ലാം തന്നെ വന്നു നിറയും എന്നതാണ്.

അതുകൊണ്ടുതന്നെ ഒരേ ദിവസം മഹാവിഷ്ണു ഭഗവാന്റെയും മഹാലക്ഷ്മിയുടെയും അനുഗ്രഹം വാങ്ങാൻ പറ്റുക എന്നത് നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന അപൂർവ്വം ദിവസങ്ങളിൽ ഒന്നാണ് ഇതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. വ്രതം എടുക്കുന്നതിനായി ഈ ദിവസത്തിന്റെ തലേദിവസം ഉച്ചയോടെ കൂടി തന്നെ അരിയാഹാരം കഴിക്കുന്നത് നിർത്തി രാത്രി പഴവർഗ്ഗങ്ങൾ മാത്രം കഴിച്ചു കൊണ്ട് വ്രതം ആരംഭിക്കുക എന്നതാണ്. ഏകാദശി ദിവസം ഫെബ്രുവരി ഒന്നാം തീയതി രാവിലെ സൂര്യോദയത്തിനും മുൻപ് തന്നെ എഴുന്നേറ്റു ശുദ്ധിയായി എല്ലാ ഐശ്വര്യത്തോടും കൂടെ പൂജാമുറിയിൽ നിലവിളക്ക് കത്തിക്കുക.

സർവ്വ ഐശ്വര്യങ്ങളോടുകൂടി ഭഗവാനെ പ്രാർത്ഥിക്കുക അതുപോലെ ഭഗവാന്റെ നാമജപങ്ങൾ നടത്തുക. അന്നേദിവസം ആരും തന്നെ അരിയാഹാരം കഴിക്കാൻ പാടില്ല പഴവർഗ്ഗങ്ങൾ മാത്രം കഴിച്ചാണ് വ്രതം എടുക്കേണ്ടത് രണ്ടുനേരം മാത്രമേ ആഹാരം കഴിക്കാൻ പാടുകയുള്ളൂ. പൂർണ്ണമായി ഉപവാസത്തിൽ ഇരിക്കുന്നവർക്കും ചെയ്യാവുന്നതാണ്. പക്ഷേ ജലം ആവശ്യത്തിന് കുടിക്കുക.

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഒരു നേരം ഹരിയാഹാരം കഴിച്ച് വ്രതം എടുക്കുന്നതുകൊണ്ട് തെറ്റില്ല. ബാക്കിയുള്ളവരെല്ലാം തന്നെ പൂർണ്ണ ഉപവാസം എടുക്കുക. ഇതെല്ലാം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും. അതുപോലെ തന്നെ അടുത്ത ദിവസം ക്ഷേത്ര സന്ദർശനം നടത്തി മഹാവിഷ്ണു ഭഗവാനെ കണ്ട് തീർത്തം വാങ്ങി കുടിച്ച് വ്രതം അവസാനിപ്പിക്കുക. കുടുംബത്തിലേക്ക് നിങ്ങളിലേക്കും എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരുന്നതായിരിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *