ഒരു വീട് പണിയുമ്പോൾ നമ്മൾ വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ വാസ്തു കൃത്യമായിരിക്കണം എന്നത്. പണ്ടുകാലം മുതൽ തന്നെ നമ്മൾ തുടർന്നുപോരുന്ന കാര്യമാണ് വീട് പണിയുമ്പോൾ അതിന്റെ വാസ്തുപരമായ കാര്യങ്ങളെല്ലാം തന്നെ നോക്കുക എന്നത് എങ്കിൽ മാത്രമാണ് ആ വീട്ടിൽ താമസിക്കുന്നവർക്കായാലും വീടിന് ആയാലും വളരെ ഐശ്വര്യപൂർണ്ണമായി ഇരിക്കുന്നത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീട്ടിലേക്കുള്ള വഴി. വീട്ടിലേക്ക് എല്ലാ ഐശ്വര്യങ്ങളും കടന്നു വരേണ്ട പാത കൂടിയാണ് ഇത്.
അതിലൊന്ന് വീട്ടിലേക്കുള്ള പ്രധാന കവാടം. വീട്ടിലേക്കുള്ള വഴി കടന്നു കഴിഞ്ഞ് വസ്തുവിലേക്ക് കടക്കുന്ന ഭാഗം അതായത് ഗേറ്റ് പടിപ്പുര എന്നിവ. രണ്ടാമത്തെ പ്രധാന കവാടം എന്ന് പറയുന്നത് വീട്ടിലേക്ക് കയറുന്ന വീടിന്റെ പ്രധാനപ്പെട്ട വാതിൽ. കൂടുതലായും ഒരു വീടിന്റെ പ്രധാന വാതിൽ നമുക്ക് കാണാൻ സാധിക്കുന്നത് കിഴക്ക് ദിശയിൽ ആയിരിക്കും.
രണ്ടാമത്തെ ദിശ വടക്കോട്ട് ഉള്ളതും പടിഞ്ഞാറോട്ട് ഉള്ളതും തെക്കോട്ട് ഉള്ളത് വളരെ കുറച്ചു മാത്രമാണ് കാണാൻ സാധിക്കാറുള്ളത്. കിഴക്കോട്ട് ദർശനമാണ് വീട് എങ്കിൽ അതിന്റെ വഴിയുടെ സ്ഥാനം എന്നു പറയുന്നത് വടക്ക് കിഴക്കേ മൂലയിൽ ആയിരിക്കണം അതാണ് ഏറ്റവും ഉത്തമമായ സ്ഥാനം. വീട്ടിലേക്ക് സർവ ഐശ്വര്യങ്ങളും കടന്നുവരുന്ന സ്ഥലമാണ് അത്.
വീടിന്റെ ദർശനം വടക്കോട്ട് ആണെങ്കിൽ അതിന്റെ മധ്യഭാഗത്തുനിന്ന് കിഴക്കോട്ട് മാറി വടക്ക് കിഴക്കേ മൂലയിൽ വഴി വയ്ക്കുന്നതാണ് നല്ലത്. പടിഞ്ഞാറോട്ട് ആണ് വീടിന്റെ ദർശനം എങ്കിൽ വീടിന്റെ വഴി വരേണ്ടത് വീടിന്റെ മധ്യഭാഗത്തുനിന്ന് വടക്കോട്ട് മാറി പടിഞ്ഞാറോട്ട് ദർശനമായി വഴി വരണം. തെക്കോട്ട് ദർശനമായി വീട് വരുകയാണെങ്കിൽ. വീടിന്റെ വഴി അഥവാ ഗേറ്റ് വരേണ്ടത് തെക്ക് കിഴക്കേ മൂലയിലാണ്. വാസ്തുശാസ്ത്രപ്രകാരം ഉള്ള ഇത്തരം കാര്യങ്ങൾ വീട് വയ്ക്കുന്നവരും വളരെയധികം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories