മനസ്സുരുകി പ്രാർത്ഥിക്കുന്ന ആരെയും കൈവിടാത്ത എല്ലാവരുടെയും ഇഷ്ടദേവൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ. ഭക്തരെ ഇത്രയധികം അകമഴിഞ്ഞ് സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മറ്റൊരു ദേവനില്ല. നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ദുരിതങ്ങൾ അവസാനിച്ച് ജീവിതം കുറച്ചു കൂടി മെച്ചപ്പെട്ടതാകുവാനും ഉയർച്ചയും ഐശ്വര്യവും ഉണ്ടാകുന്നതിനും.
നമ്മുടെ മനസ്സിലെ മുടങ്ങിക്കിടക്കുന്ന പല ആഗ്രഹങ്ങളും നടന്നു കിട്ടുന്നതിനു വേണ്ടിയും ഭഗവാനെ പ്രാർത്ഥിക്കേണ്ടതിന്റെയും ചെയ്യേണ്ട വഴിപാടുകളുടെയും രീതികൾ ഉണ്ട്. ഈ പറയുന്ന വഴിപാടുകൾ മുടങ്ങാതെ മൂന്ന് തവണ ചെയ്യേണ്ടതാണ്. എല്ലാ മലയാളം മാസം ഒന്നാം തീയതിയും കഴിഞ്ഞു വരുന്ന ആദ്യത്തെ വ്യാഴാഴ്ച ഈ വഴിപാട് ചെയ്യാനായി തിരഞ്ഞെടുക്കുക അത്തരത്തിൽ മൂന്നു മാസങ്ങളിലായി തുടർച്ചയായി ചെയ്യുക.
ആദ്യത്തെ ദിവസം എല്ലാവരും കുടുംബത്തോടു കൂടി തന്നെ കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തിലേക്ക് പോവുക.അവിടെ ചെന്ന് അഷ്ടോത്തര പുഷ്പാഞ്ജലി ചെയ്യുക. അതേ ദിവസം ശ്രീകൃഷ്ണ ഭഗവാനെ പാൽപായസം കൂടി കഴിപ്പിക്കുക. രണ്ടാമത്തെ മാസം അതേ ക്ഷേത്രത്തിൽ പോയി സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക.
ഈ വഴിപാട് ചെയ്യുന്നത് നമുക്ക് ഭഗവാനിൽ നിന്ന് ലഭിക്കുന്ന ഈശ്വര അനുഗ്രഹം നിലനിന്നു പോകുന്നതിനു വേണ്ടിയാണ്. അന്നേദിവസം തന്നെ മഞ്ഞ നിറത്തിലുള്ള പൂക്കൾ കൊണ്ടുള്ള ഒരു മാല ഭഗവാന് സമർപ്പിക്കുക. മൂന്നാമത്തെ മാസം പോകുമ്പോൾ ഭഗവാനെ ഒരു മഞ്ഞ പട്ട് വാങ്ങി കൊണ്ടുപോവുക. ഭഗവാനെ പ്രാർത്ഥിച്ച് അന്നേദിവസം ദീപാരാധനയും തൊഴാൻ കഴിഞ്ഞാൽ അത് സർവ്വമംഗളമായിരിക്കും. Credit : Infinite stories