വാസ്തുപ്രകാരം വീടിന്റെ ഓരോ സ്ഥലങ്ങളിലും ഏതൊക്കെ ചെടികൾ വേണം എന്നതിനെപ്പറ്റി കൃത്യമായി തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. ഒരു വീടിനെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ആ വീട്ടിലെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം അയൽദോഷം കണ്ണേറു ദോഷം എന്നിവയെല്ലാം തന്നെ എപ്പോഴും നേരിടുന്ന ഒരു പ്രശ്നമായിരിക്കും വീട്ടിൽ അതുമൂലം സന്തോഷവും സമാധാനവും എല്ലാം നഷ്ടപ്പെട്ടു പോവുകയും ചെയ്യാം.
ഇത്തരത്തിലുള്ള ദോഷങ്ങൾ ഇല്ലാതാകുന്നതിന് നമ്മുടെ വീട്ടിലും വീടിന്റെ പരിസരത്തും വളർത്തേണ്ട കുറെ ചെടികൾ ഉണ്ട്. ആദ്യത്തെ ചെടി വീടിന്റെ നാല് മൂലകളിൽ കിണർ ഉണ്ടെങ്കിൽ അതിന്റെ ദൂരേക്ക് മാറ്റി കള്ളിപ്പാല വളർത്തുക. രണ്ടാമത്തെ ചെടി തെച്ചി. ഇത് വീടിന്റെ കിഴക്കുഭാഗത്ത് വടക്കു കിഴക്ക് ഭാഗത്ത് തെക്ക് കിഴക്ക് ഭാഗത്ത് വളർത്താവുന്നതാണ്. വീട്ടിലേക്ക് സർവൈശ്വര്യങ്ങളും വരാൻ ഇതൊരു കാരണമാകും.
രണ്ടാമത്തെ മഞ്ഞൾ. വീടിന്റെ നേരെ മുൻവശത്ത് വളർത്തുന്നതാണ് ഏറ്റവും നല്ലത് കിഴക്ക് വടക്ക് ഉത്തമം. വാതിലിന്റെ ഇരുവശങ്ങളിലുമായി വളർത്തുക. അടുത്തത് മുള. എല്ലാവരുടെ വീട്ടിലും നിർബന്ധമായും വളർത്തേണ്ട ചെടിയാണ് പ്രത്യേകിച്ച് വീടിന്റെ വടക്കുഭാഗത്ത്. ഇതിന്റെ പ്രത്യേകത ഏതെങ്കിലും തരത്തിലുള്ള നക്ഷത്ര ദോഷങ്ങൾ അയൽപക്ക ദോഷങ്ങൾ എല്ലാം മാറിക്കിട്ടും.
മറ്റൊരു ചെടിയാണ് മൈലാഞ്ചി. യാതൊരു കാരണവശാലും വീടുമായി ചേർന്നുവരുന്ന സ്ഥലത്ത് വളർത്താൻ പാടില്ല. എപ്പോഴും വീടിന്റെ അതിർത്തികളിൽ വളർത്തുക. ഇത്തരത്തിലുള്ള ചെടികൾ എല്ലാം നിങ്ങളുടെ വീട്ടിൽ വളർത്തേണ്ടത് നിർബന്ധമായും ചെയ്യേണ്ട കാര്യമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം ഏൽക്കാതിരിക്കാൻ ഇവ സഹായിക്കും. Video credit : Infinite stories