ഹൈന്ദവ കുടുംബങ്ങളിൽ എല്ലാം തന്നെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാണ് രണ്ടുനേരം വിളക്ക് കത്തിക്കുക എന്നത്. നിലവിളക്ക് കത്തിക്കുക വഴി നമ്മൾ ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് വീട്ടിൽ ഉറപ്പുവരുത്തുന്നത്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഇല്ല എങ്കിൽ നമ്മൾ ഇനി എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല ജീവിതം ഉയരുകയില്ല. ഇത്തരത്തിൽ വിളക്ക് കൊളുത്തുന്നത് രീതി അപ്രകാരമാണോ നമ്മളെല്ലാവരും വിളക്ക് കൊളുത്തുന്നത്. ഇന്നത്തെ കാലത്ത് ഒരുപാട് തെറ്റുകൾ ഇക്കാര്യത്തിൽ സംഭവിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ അവയെല്ലാം തെറ്റ് കൂടാതെ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം നിലവിളക്കിൽ ചോർച്ചയുണ്ടോ എന്നതാണ്. എങ്കിൽ അത് ഉടനെ തന്നെ മാറ്റേണ്ടതാണ്. അവിടെ രോഗ ദുരിതങ്ങൾ ഉണ്ടായിരിക്കും. രണ്ടാമത്തെ കാര്യം കത്തിക്കേണ്ട വിളക്ക് എന്ന് പറയുന്നത് നിലവിളക്ക് ആണ്. മറ്റു വിളക്കുകൾ ഒന്നുമല്ല നിലവിളക്ക് തന്നെ വിളക്ക് കത്തിക്കാൻ ഉപയോഗിക്കേണ്ടതാണ്.
ഒരുപാട് വലുതുമല്ല ഒരുപാട് ചെറുതും അല്ലാത്ത ഇടത്തരം വിളക്ക് ഉപയോഗിക്കുക. അതുപോലെ നിലവിളക്കിൽ ഒഴിക്കേണ്ട എണ്ണ എന്ന് പറയുന്നത് നല്ലെണ്ണ അല്ലെങ്കിൽ നെയ്യ്. അതുപോലെ വിളക്ക് കത്തിക്കുന്ന എണ്ണ മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കരുത്. അതുപോലെ രാവിലെ നിലവിളക്ക് കൊളുത്തിയ എണ്ണ തന്നെ വൈകുന്നേരം ഉപയോഗിക്കരുത് ഓരോ നേരവും വിളക്ക് കത്തിക്കുമ്പോൾ പുതിയ എണ്ണ തന്നെ ഉപയോഗിക്കുക.
അതുപോലെ ഓരോ പ്രാവശ്യവും വിളക്ക് നല്ലതുപോലെ വൃത്തിയാക്കി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. കൂടാതെ ഓരോ പ്രാവശ്യം കത്തിക്കുമ്പോഴും വെക്കുന്ന തിരി യഥാക്രമം മാറ്റേണ്ടതാണ് ഒരു പ്രാവശ്യം ഉപയോഗിച്ച് വീണ്ടും കത്തിക്കാൻ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല 30 മിനിറ്റ് എങ്കിലും വിളക്ക് നിർത്താതെ കത്തേണ്ടതാണ്. എല്ലാവരും തന്നെ നിലവിളക്ക് കത്തിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories