മരണവീട്ടിൽ പോകുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യരുത്. ഇനിയാരും അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യാതിരിക്കുക.

മരണം എന്ന് പറയുന്നത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണ്. അതിനെ ജാതിയോ മതമോ അങ്ങനെയുള്ള യാതൊരുവേർതിരിവുകളോ ഇല്ല. എപ്പോൾ വേണമെങ്കിലും ഒരു വ്യക്തിക്ക് മരണം സംഭവിക്കാം. ഹൈന്ദവ ആചാര പ്രകാരം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ശരീരത്തിന് മാത്രമേ മരണം സംഭവിക്കുന്നുള്ളൂ എന്നതാണ് ആത്മാവ് ദേവാംശമാണ് അത് അവിടെ തന്നെയുണ്ട് ശരീരത്തിനാണ് മരണം സംഭവിക്കുന്നത്.

അതുകൊണ്ടാണ് മരണാനന്തര ചടങ്ങുകൾ എന്ന പേരിൽ പരമ്പരാഗത രീതിയിൽ നമ്മുടെ പുരാണങ്ങൾ പറഞ്ഞ രീതിയിൽ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറഞ്ഞ രീതിയിൽ നമ്മൾ മരണാനന്തര ചടങ്ങുകൾ നടത്തുന്നത്. നാം പലതരത്തിലുമുള്ള മരണാനന്തര ചരമുകൾ കണ്ടിട്ടുണ്ടാകും അതിൽ പങ്കെടുത്തിട്ടുണ്ടാകും. ഇതുപോലെ ഒരു മരണവീട്ടിൽ പോവുകയാണെങ്കിൽ അവിടെ പോയാൽ ചെയ്യാൻ പാടുള്ളതും ചെയ്യാൻ പാടില്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആദ്യത്തെ കാര്യം മരണവീട്ടിൽ മൗനം പാലിക്കണം.

രാജാവിന്റെ സാന്നിധ്യം അവിടെ ഉണ്ടാകും അവിടെ തമാശ പറയുകയോ പരിഹസിക്കുകയോ ചിരിക്കുകയോ മരിച്ച വ്യക്തിയുടെ പഴയ കാര്യങ്ങൾ പറഞ്ഞ് ചിരിക്കുന്നതോ ആയ കാര്യങ്ങൾ ചെയ്യാതിരിക്കുക. ഒരിക്കൽ നാം എല്ലാവരും മരണപ്പെടുമ്പോൾ ചെയ്തതിനെല്ലാം തന്നെ നാം മറുപടി പറയേണ്ട അവസ്ഥ ഉണ്ടാകും. അതുകൊണ്ട് ഇത്തരം ദോഷം ചെയ്യുന്ന കാര്യങ്ങൾ ആരും തന്നെ ചെയ്യാതിരിക്കുക. അതുപോലെ ശവസംസ്കാര ചടങ്ങുകൾ പങ്കെടുക്കുന്നവർ അവിടെ നിന്ന് തിരിച്ചുപോരുമ്പോൾ യാതൊരു കാരണവശാലും തിരിഞ്ഞു നോക്കരുത്. അതൊരിക്കലും ചെയ്യാൻ പാടില്ല അത് വലിയ ദോഷങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ മരണവീട്ടിൽ നിന്ന് തിരികെ പോരുമ്പോൾ ആരോടും തന്നെ വരൂ, പോകാം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല കാരണം.

അത് അവിടെയുള്ള ആത്മാവിന് നമ്മുടെ കൂടെ കൂട്ടുന്നതിന് തുല്യമാണ്. അതുപോലെ സംസ്കാര ചടങ്ങുകളിൽ സ്ത്രീകൾ പങ്കെടുക്കാൻ പാടുള്ളതല്ല അത്രയും ബന്ധമുള്ളവർ ആണെങ്കിൽ മാത്രം ചെയ്യുക അല്ലാതെയുള്ളവർ പങ്കെടുക്കാതിരിക്കുന്നതായിരിക്കും കൂടുതലും നല്ലത്. കാരണം സ്ത്രീയെ ജനനിയായാണ് കാണുന്നത്. അതിന്റെ നേരെ വിപരീതമാണ് മരണം എന്ന് പറയുന്നത് അതുകൊണ്ട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാം പക്ഷേ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *