പരീക്ഷാ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ വിദ്യാർത്ഥികൾ എല്ലാവരും തന്നെ കടന്നു പോകുന്നത്. നിരന്തരമായ പരീക്ഷകൾ കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് അവർക്കെല്ലാം നല്ല ഓർമ്മശക്തിയും ബുദ്ധിശക്തിയും നന്നായി പഠിക്കുന്നതിനുള്ള ശ്രദ്ധയും എല്ലാം വേണ്ട കാലഘട്ടമാണ് ഇത് വീട്ടിലുള്ള അംഗങ്ങളെ എല്ലാവരും തന്നെ അതിനുവേണ്ടി കുട്ടികളെ വളരെയധികം സപ്പോർട്ട് ചെയ്യുകയും ചെയ്യേണ്ടതാണ്. ഉന്നത വിജയം കരസ്ഥമാക്കണമെങ്കിൽ നമ്മുടെ അധ്വാനത്തിനോടൊപ്പം തന്നെ ഈശ്വര വിശ്വാസവും ഈശ്വരനോടുള്ള പ്രാർത്ഥനയും അത്യാവശ്യമാണ്.
ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് എത്ര വലിയ പരീക്ഷകളും വലിയ വിഷയത്തോടെ മുന്നേറി വരാൻ സാധിക്കും. പഠിപ്പിന്റെ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ അവ ഇല്ലാതാക്കുന്നതിന് വേണ്ടി എല്ലാ വിദ്യാർത്ഥികളും ഈ നാമം ചൊല്ലി പ്രാർത്ഥിക്കുക. “ഓം ധം ദക്ഷിണമൂർത്തേ നമ”. ഈ മന്ത്രം 108 പ്രാവശ്യം നിങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരു ഉരിവിടുക.
ശിവ ഭഗവാന്റെ ജ്ഞാന രൂപത്തിലുള്ള ഭാവമാണ്. ഭഗവാൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് എല്ലാവർക്കും അറിയാമല്ലോ. അതുപോലെ തന്നെ കുട്ടികളുടെ വിജയത്തിനുവേണ്ടി അമ്മമാരുടെ ഭാഗത്തുനിന്നും രണ്ട് കാര്യങ്ങൾ ചെയ്യേണ്ടതാണ്. വീടിന്റെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിദ്യാ രാജഗോപാല അർച്ചന കുട്ടികളുടെ പേരിൽ കഴിപ്പിക്കുക.
ഭഗവാന്റെ അനുഗ്രഹം എല്ലാതരത്തിലും ലഭിക്കുന്നതുമാണ്. വീടിന്റെ അടുത്ത് സുബ്രഹ്മണ്യ സ്വാമിയുടെ ക്ഷേത്രമാണ് ഉള്ളത് എങ്കിൽ സുബ്രഹ്മണ്യ ഗായത്രി മന്ത്രാർച്ചന എന്നാ വഴിപാട് ചെയ്താലും മതി. കുട്ടികളിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാവാൻ ഈ വഴിപാടുകൾ ചെയ്യുക. കൂട്ടത്തിൽ നിങ്ങളുടെ അധ്വാനം കൂടിയാകുമ്പോൾ അതിന്റെ ഫലം 100% ആയിരിക്കും. Video credit : Infinite stories