വാസ്തുശാസ്ത്രപ്രകാരം വീടിന്റെ ഓരോ ദിശയ്ക്കും പ്രത്യേക പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത് ഓരോ മൂലയിലും എന്തൊക്കെ വരണമെന്നും വരാൻ പാടില്ല എന്നും കൃത്യമായി തന്നെ ചെയ്തു പോകേണ്ട കാര്യമാണ്. ഒരു വീടിനെ സംബന്ധിച്ചിടത്തോളം 8 പ്രധാനപ്പെട്ട ദിക്കുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തെക്ക് പടിഞ്ഞാറ് മൂല. അതായത് കന്നിമൂല. നമ്മുടെ വീട്ടിലേക്കുള്ള എല്ലാം ഊർജത്തിന്റെയും ഉറവിടമാണ് ഈ ഭാഗം അതായത് ഏറ്റവും കൂടുതൽ ഊർജ്ജം പ്രവഹിക്കുന്ന മൂലയാണ് ഇത്.
ആ ഭാഗത്ത് ഏറ്റവും അനുയോജ്യമായി വരേണ്ടത് പ്രധാന കിടപ്പുമുറിയാണ്. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പ്രധാന കിടപ്പുമുറി വരുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. ഇത്തരത്തിൽ വരികയാണെങ്കിൽ ആ വീടിന്റെ വാസ്തുശാസ്ത്രവും വളരെ കൃത്യമാണ് എന്ന് നമുക്ക് പറയാം. ആദ്യം തന്നെ നിങ്ങളുടെ വീടിന്റെ കിടപ്പുമുറി ഏതു ദിക്കിആണ് എന്ന് നോക്കുക. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കിടന്നുറങ്ങുമ്പോൾ നമ്മൾ തല വെക്കുന്നത്.
തെക്കോട്ട് തലവെച്ച് കിടന്നുറങ്ങുക അതല്ലാതെ വടക്കോട്ട് തലവച്ച് തെക്കോട്ട് കാലു നീട്ടി കിടന്നുറങ്ങാൻ പാടില്ല. വാസ്തുശാസ്ത്രപ്രകാരം ഒട്ടും ശരിയായ കാര്യമല്ല. അതുപോലെ തന്നെയാണ് പ്രധാന ബെഡ്റൂമിൽ വരുന്ന അലമാരയുടെ സ്ഥാനം. അതേ റൂമിന്റെ തന്നെ തെക്ക് പടിഞ്ഞാറ് മൂലയിൽ വയ്ക്കുന്നതാണ് ഉത്തമം.
അലമാര എന്നു പറയുന്നത് തന്നെ ധനത്തിന്റെയും സമ്പത്തിനെയും എല്ലാം ഒരു ഉറവിടമാണ് നമ്മളുടെ എല്ലാ സമ്പാദ്യവും സൂക്ഷിച്ചുവയ്ക്കുന്ന ഇടം കൂടിയാണ്. അതുകൊണ്ടുതന്നെ അതിന്റെ സ്ഥാനം കൃത്യമായിരിക്കണം. അതുപോലെ കണ്ണാടി ഉള്ള അലമാരി ആണെങ്കിൽ ഒരിക്കലും കിടന്നുറങ്ങുന്ന സമയത്ത് ഉറങ്ങുന്ന വ്യക്തിയുടെ പ്രതിബിംബം കണ്ണാടിയിൽ പതിക്കുന്ന രീതിയിൽ അലമാര വയ്ക്കരുത്. അത് വളരെയധികം അപകട സാധ്യതയും രോഗ സാധ്യതയും ഉണ്ടാക്കുന്നതാണ്. അതു പോലെ തന്നെ ഒരു കാരണവശാലും ആ റൂം അഴുക്ക് പിടിച്ചു കിടക്കാൻ ഇടവരുത്തരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infinite stories