ഓം നമ ശിവായ ദിവസവും ഈ സമയത്ത് ജപിച്ചാൽ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ 100% നടന്നിരിക്കും.

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ ഭഗവാനോട് ഏറ്റവും കൂടുതൽ അടുക്കുന്നതിനുവേണ്ടി നമ്മൾ ജപിക്കേണ്ട ഒരു മന്ത്രം കൂടിയാണ് ഇത്. താൻ പരമശിവനെ ധ്യാനിക്കുന്നു എന്നതാണ് ഓം നമശിവായ. ഈ വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ് നമശിവായ കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയാണ് ഇവ ജപിക്കുക വഴി നമ്മൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു.

ഈ പഞ്ചാക്ഷരി മന്ത്രം എത്ര തവണ ജപിക്കാൻ സാധിക്കുന്നുവോ അത്രയും നമുക്ക് അനുഗ്രഹം ലഭിക്കുന്നതാണ്. ജീവിതത്തിലെ പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞു പോകുന്നതിനും അപകടങ്ങൾ ഒഴിഞ്ഞു പോകുന്നതിനും നമ്മുടെ ജീവിതത്തിൽ സമാധാനം നിലനിൽക്കും എന്നതാണ്. ഏത് ആപത്ത് ഘട്ടത്തിലും പ്രയാസമേറിയ ഘട്ടത്തിലും മനസ്സുരുകി പ്രാർത്ഥിക്കാൻ സാധിക്കുന്ന ഒരു മന്ത്രമാണ് ഇത്.

ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ നമ്മളെ ഒരുപാട് പരീക്ഷിക്കും. ഭഗവാന്റെ പരീക്ഷണം നേരിടാൻ തയ്യാറുള്ളവർ ഭഗവാനെ ഇത്തരത്തിൽ മനസ്സിലാക്കി ജീവിക്കുന്നവരാണ് ശരിക്കുമുള്ള ശിവ ഭക്തർ എന്ന് പറയുന്നത്. എന്നാൽ എത്ര തവണ നമ്മളെ പരീക്ഷിച്ചാലും അതിന്റെ ഒടുവിൽ നമുക്ക് വലിയ സഹായങ്ങളും അനുഗ്രഹവും തരുന്നതാണ്. ഭഗവാനെ എപ്പോഴും കൈവിടാതെ പ്രാർത്ഥിക്കുകയാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്. പൂർണ്ണമായ വിശ്വാസത്തോടുകൂടി വേണം ഭഗവാനെ നമ്മൾ വിളിക്കുന്നതിന്.

പഞ്ചാക്ഷരി മന്ത്രം പ്രാർത്ഥിക്കുന്നതിന് ഏറ്റവും ഉചിതമായ സമയം എന്നു പറയുന്നത് ആ സന്ധ്യ സമയത്ത് വിളക്ക് വയ്ക്കുന്ന സമയമാണ് ആ സമയത്ത് കുളിച്ച് ശുദ്ധിയോടെ വിളക്ക് കത്തിച്ച് ഭഗവാന്റെ ചിത്രത്തിനു അല്ലെങ്കിൽ ശിവലിംഗത്തിന് മുൻപിൽ ഇരുന്ന് ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് 108 പ്രാവശ്യം പഞ്ചാക്ഷരി മന്ത്രം ഉരു വിടുക. ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവുകയും നമ്മൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾ ഭഗവാൻ നടത്തിത്തരുകയും ചെയ്യും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *