പ്രകൃതിയുടെയും പുരുഷനെയും ഒന്നാകലിന്റെ അടയാളമാണ് താലി എന്നു പറയുന്നത്. പരമാത്മാവിന്റെയും ശക്തിയോടെയും കൂടിച്ചേരൽ ആയിട്ടാണ് താലിയെ ഹൈന്ദവർ കണക്കാക്കുന്നത്. അതുപോലെ തന്നെ ഹൃദയ ചക്രത്തിന് അടുത്തായിരിക്കണം താലിയുടെ സ്ഥാനം എന്നും പൂർവികർ പറയുന്നു. അതുകൊണ്ടുതന്നെയാണ് താലി ജീവിതത്തിൽ വലിയ സ്ഥാനം ഉണ്ടായിരിക്കുന്നത്. ദൈവീകമായ ഒരു ദാമ്പത്തിക ജീവിതത്തിൽ താലി പവിത്രമായ വസ്തുവാണ്.
അതിനെ സ്വർണം കൊണ്ടുള്ള ഒരു ആഭരണമായി കണക്കാക്കാൻ സാധിക്കുന്നതല്ല. അത് ലോഹത്തേക്കാൾ ഉപരി ദൈവീകമായ ഒരു ബന്ധത്തിന്റെ കൂടിച്ചേരലിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ടാണ് താലി ഊരി വയ്ക്കരുത് വലിയ ദോഷമാണ് എന്ന് പറയുന്നത്. അതുപോലെ ചെയ്യുന്നതെല്ലാം തന്നെ ഭർത്താവിന്റെ ദീർഘായുസ്സിനും ഐശ്വര്യത്തിനും എല്ലാം യോജിച്ചിട്ടുള്ള കാര്യമല്ല.
ദാമ്പത്യത്തിന്റെ ഏറ്റവും പവിത്രമായ ഒന്നാണ് താലി എന്ന് പറയുന്നത്. താലി പെട്ടെന്ന് ഒരു നിമിഷം പൊട്ടി പോവുകയാണെങ്കിൽ അത് ഒരു മോശം സൂചനയാണ് നൽകുന്നത്. അങ്ങനെ ഉണ്ടാകുമ്പോൾ പുതിയത് അല്ലെങ്കിൽ പഴയതിനെ വിളിക്കരുത് ഭർത്താവിനെ കൊണ്ട് തന്നെ അണിയിക്കേണ്ടതാണ്. പുതിയത് ശരിയാക്കും വരെ മഞ്ഞ ചരടിൽ താലി കോർത്ത് ഇടേണ്ടത് നിർബന്ധമാണ്.
താലി പൊട്ടി പോകുന്ന സാഹചര്യങ്ങളിൽ ദോഷ പരിഹാരത്തിനായി അടുത്തുള്ള ഏതെങ്കിലും ദേവീക്ഷേത്രങ്ങളിൽ പോയി ഭാര്യയും ഭർത്താവും ചേർന്ന് മൃത്യുഞ്ജയ ഹോമം നടത്തിയാൽ വളരെ ഉത്തമം ആയിരിക്കും. അതുപോലെ ദീർഘനാളത്തേക്ക് ഒന്നും തന്നെ ആരും താലി ഉപേക്ഷിച്ചു നടക്കാതിരിക്കുക. ഒരു കുഞ്ഞിനെ പോലെ തന്നെ പരിപാലിക്കേണ്ട ഒന്നാണ് താലി എന്നു പറയുന്നത്. അതുകൊണ്ടുതന്നെ എല്ലാ സ്ത്രീകളും വളരെ പവിത്രമായും വളരെ ശ്രദ്ധയോടെയും തന്നെ താലി സംരക്ഷിക്കേണ്ടതാണ്. Credit : Infinite Stories