ഹൈന്ദവ കുടുംബങ്ങളിൽ എല്ലാം തന്നെ ദിവസവും ചെയ്തു പോകുന്ന ഒരു ശീലമാണ് വിളക്ക് കത്തിക്കുക എന്നത് വീട്ടിലേക്ക് ലക്ഷ്മി ദേവിയെ നമ്മൾ വളരെയധികം ആരാധനയോടെ പ്രാർത്ഥനയോടെ സ്വീകരിക്കുന്ന സമയമാണ് വിളക്ക് വയ്ക്കുന്ന സമയം രാവിലെയും വൈകുന്നേരവും ആണ് വിളക്ക് വെക്കേണ്ടത് എന്നാൽ ഈ സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങൾ ഉണ്ട്. എന്തെങ്കിലും തെറ്റായി ചെയ്യുകയാണെങ്കിൽ ലക്ഷ്മിദേവി നമ്മുടെ വീട്ടിലേക്ക് വരാതിരിക്കുകയും വലിയ ദോഷം നമുക്ക് ഉണ്ടാവുകയും ചെയ്യും.
ഒന്നാമത്തെ കാര്യം വീട്ടിൽ നമ്മൾ വെക്കേണ്ടത് നിലവിളക്കാണ് അതല്ലാതെ മറ്റു ഷേപ്പുകളിൽ ഉള്ള വിളക്കുകൾ ഉപയോഗിക്കാൻ പാടില്ല നിലവിളക്ക് തന്നെ ഉപയോഗിക്കണം അത് വലുതോ ചെറുതോ ഉപയോഗിക്കാവുന്നതാണ്. അതുപോലെ നിലവിളക്കിൽ ഉപയോഗിക്കുന്ന എണ്ണ സെപ്പറേറ്റ് ആയി തന്നെ നമ്മൾ വാങ്ങേണ്ടതാണ് അല്ലാതെ മറ്റ് എണ്ണകൾ ഒന്നും തന്നെ വിളക്ക് വെക്കുന്ന സമയത്ത് ഉപയോഗിക്കാൻ പാടില്ല.
ഇതുപോലെ തന്നെ വിളക്ക് വയ്ക്കുന്ന സമയത്ത് എപ്പോഴും വിളക്ക് നന്നായി കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ വൃത്തിയാക്കുന്ന സമയത്ത് വിളക്കിൽ ഏതെങ്കിലും തരത്തിൽ ഓട്ടകൾ ഉണ്ടോ എന്ന് പരിശോധിക്കുക ഉണ്ടെങ്കിൽ മറ്റ് വിളക്കുകൾ ഉപയോഗിക്കുക. അതുപോലെ തന്നെ വിളക്കിൽ വയ്ക്കുന്ന തിരി ഒരിക്കലും ഒരു പ്രാവശ്യം ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കാൻ പാടില്ല.
പുതിയത് തന്നെ ഉപയോഗിക്കേണ്ടതാണ്. ബാക്കിവരുന്ന തിരിയെല്ലാം നമ്മൾ ഒരു പാത്രത്തിലോ മറ്റോ സൂക്ഷിച്ചു വയ്ക്കുക ഒരുപാട് ആകുമ്പോൾ വീട്ടിൽ വൈകുന്നേരം പുകയ്ക്കുന്ന സമയത്ത് അതിലേക്ക് ഇട്ടുകൊടുത്ത പുകയ്ക്കുക. അതുപോലെ തന്നെ അരമണിക്കൂർ നേരത്തേക്ക് എങ്കിലും നിലവിളക്ക് കത്തിച്ച് ഇരിക്കേണ്ടതാണ് കൂടാതെ അത് കിടക്കുന്ന സമയത്ത് ഒരിക്കലും കിടത്തുകയോ കൈകൊണ്ട് കിടത്തുകയും ചെയ്യരുത് ഉള്ളിലേക്ക് വലിച്ച് എണ്ണയിലേക്ക് തിരിയിട്ട് വിളക്ക് കെടുത്തുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. Credit : Infinite stories