വീട്ടിലുള്ള നെഗറ്റീവ് എനർജികളെയെല്ലാം നമുക്ക് ഓടിച്ചു വിടാം. ഈ മൂന്ന് മാർഗങ്ങൾ ചെയ്താൽ മാത്രം മതി.

പ്രേതങ്ങളെ കുറിച്ചും ഭൂതങ്ങളെക്കുറിച്ചും നമ്മുടെ പഴയ ഗ്രന്ഥങ്ങളിൽ എല്ലാം തന്നെ ധാരാളമായി പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളുടെ ഗ്രന്ഥങ്ങളിലും ഇത്തരത്തിൽ ഒരു നെഗറ്റീവ് എനർജിയുടെ കാര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നു. സാധാരണ അല്ലാത്ത എല്ലാ മരണങ്ങൾക്കും തന്നെ ആത്മാവ് പ്രേതയോനിയിൽ അകപ്പെട്ടു പോകുന്നത്. ഇവ ആർക്കും തന്നെ ഉപദ്രവം ഉണ്ടാകാതെ നിൽക്കുമെങ്കിലും ചില സമയങ്ങളിൽ അത് ദോഷകരമായ രീതിയിൽ ബാധിക്കുകയും ചെയ്യും. ആ സമയത്തായിരിക്കും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും വരുന്നത്.

ഇത്തരത്തിലുള്ള എനർജികൾ വീട്ടിലേക്ക് വന്നാൽ നമ്മൾ കാണുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. ആദ്യത്തെ ലക്ഷണം നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ ചിന്തകളെ എല്ലാം മാറ്റുന്ന രീതിയിൽ പലതും കടന്നുവരും. രണ്ടാമത്തെ ലക്ഷണം രാത്രി സമയങ്ങളിൽ നഖം ഉപയോഗിച്ചുകൊണ്ട് മാന്തുന്ന ഒരുതരം ശബ്ദം കേൾക്കുക. അതും ഇത്തരത്തിലുള്ള നെഗറ്റീവ് എനർജിയുടെ സാന്നിധ്യമാണ് മനസ്സിലാക്കുന്നത്. മറ്റൊരു ലക്ഷണം വീടിന്റെ മുകൾ ഭാഗത്ത് ഉരയ്ക്കുന്നതുപോലെയുള്ള ശബ്ദം കേൾക്കുക.

അത് ജനാലയിൽ നിന്നോ കതകിൽ നിന്നോ ആകാം. തിരിച്ചറിയാൻ മറ്റു ജീവജാലങ്ങൾക്ക് സാധിക്കുന്നതുകൊണ്ട് വീട്ടിലെ വളർത്തു മൃഗങ്ങൾ വല്ലാതെ രാത്രി സമയങ്ങളിൽ ബഹളം വയ്ക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുക. ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടാകുന്ന സമയത്ത് നമ്മൾ മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിൽ പോവുക വഴിപാടുകൾ നടത്തിയതിനുശേഷം അവിടെയുള്ള ആൽമരത്തിന് ചുറ്റും 12 പ്രാവശ്യം വലം വെച്ച് പ്രാർത്ഥിക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള ദുഷ്ട ചിന്തകൾ വരുന്ന സ്വപ്നങ്ങൾ കാണുന്നത് ഒഴിവാകും. ലക്ഷണം നമുക്ക് കാരണമായ ഭയമോ അല്ലെങ്കിൽ ദുഃഖമോ ഉണ്ടാകും. അതുപോലെ വീട്ടിൽ നാരായണീയം പാരായണം ചെയ്യുക ലളിതാസഹസ്രനാമം പാരായണം ചെയ്യുക അതുപോലെ നരസിംഹ കവചം പാരായണം ചെയ്യുക. അതുപോലെ വൈകുന്നേരങ്ങളിൽ 108 പ്രാവശ്യം ശിവ പഞ്ചാക്ഷരി മന്ത്രം ചൊല്ലുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിലെ എല്ലാം നെഗറ്റീവ് എനർജികളും പോയിരിക്കും. Credit: Infinite stories

Leave a Reply

Your email address will not be published. Required fields are marked *