നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് അത് പല രീതിയിലും ആയിരിക്കാം മാനസിക പരമായോ സാമ്പത്തികപരമായോ ശാരീരിക പരമായോ എന്നിങ്ങനെ ഏതുതരത്തിൽ വേണമെങ്കിലും ആകാം. ഇത്തരത്തിൽ മനസ്സുകൊണ്ട് വിഷമിക്കുന്നവർക്ക് ജീവിതത്തിൽ എന്തെങ്കിലും ഒരു കാര്യം ഓർത്ത് ദുഃഖിക്കുന്നവർക്ക് പരിഹാരമാർഗ്ഗവുമായാണ് വന്നിരിക്കുന്നത്. അതിനുവേണ്ടി എല്ലാവർക്കും തന്നെ ആശ്രയിക്കേണ്ട അമ്മയാണ് വരാഹിദേവി.
വരാഹി ദേവിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് അനുഗ്രഹവും നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതായിരിക്കും. അമ്മയുടെ ആശിർവാദം കൊണ്ട് നമുക്ക് ഉടൻ തന്നെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതായിരിക്കും. വരാഹി ദേവിയെ പ്രാർത്ഥിക്കേണ്ട സമയം എന്ന് പറയുന്നത് നമ്മൾ മൊത്തത്തിൽ തകർന്നിരിക്കുന്ന സമയത്താണ് ഒരടി പോലും നമുക്ക് മുന്നോട്ടുവയ്ക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിയുന്ന നിമിഷം ആയിരിക്കണം. വരാഹി ദേവിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്ന് പറയുന്നത്.
കറുത്തവാവ് കഴിഞ്ഞു വരുന്ന അഞ്ചാമത്തെ ദിവസം. അതുപോലെ വെളുത്ത വാവ് കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസം. കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും പ്രാർത്ഥിക്കാവുന്നതാണ്. അതിനുവേണ്ടി ചെയ്യേണ്ടത് വീട്ടിൽ പൂജാമുറി ഉണ്ടെങ്കിൽ അവിടെ വരാഹിദേവിയുടെ ചിത്രം വെച്ച് അതിനുമുൻപിലായി ഒരു തട്ടിൽ കുറച്ചു പച്ചരി ഇട്ട് അതിനു മുകളിൽ ഒരു തേങ്ങ രണ്ടായി മുറിച്ചുവെച്ച് അതിൽ നെയ്യ് ഒഴിച്ച് തിരിയിട്ട് കത്തിക്കുക. അതിന്റെ തിരി വടക്ക് ദിശയിലേക്ക് തിരിച്ചുവേണം വിളക്ക് കത്തിക്കുവാൻ.
മൂന്നു വശങ്ങളിലായി കുങ്കുമം കൊണ്ട് പൊട്ടുവരച്ചിരിക്കണം. ഈ രീതിയിൽ തുടർച്ചയായി പഞ്ചമി ദിവസം നിങ്ങൾ കത്തിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ ഏത് ആഗ്രഹം വേണമെങ്കിലും നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും. അതുപോലെ തന്നെ അന്നത്തെ ദിവസം മധുരക്കിഴങ്ങും കുറച്ച് തേനും ചേർത്ത് അമ്മയ്ക്ക് കൊടുക്കുന്നത്. ഇത് അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ട നിവേദ്യം ആണ്. ഇത്രയും നൽകിയ അമ്മയെ പ്രാർത്ഥിക്കൂ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്നിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories