വീടുകളിൽ വിളക്ക് വയ്ക്കുക എന്നാൽ ലക്ഷ്മി ദേവിയെ വീട്ടിൽ ക്ഷണിക്കുന്നതിനു തുല്യമാണ്. നിലവിളക്ക് കൊളുത്തുമ്പോൾ രണ്ട് നേരം നിലവിളക്ക് കൊടുക്കുന്നതാണ് ഏറ്റവും നല്ലത് രാവിലെ ഒരു തിരിയിട്ടും സന്ധ്യാസമയത്ത് 2 തിരിയിട്ടും നിലവിളക്കുകൾ കത്തിച്ചു വയ്ക്കുക. നിലവിളക്ക് കൊടുക്കുന്ന സമയത്ത് ഏറ്റവും ശുദ്ധിയും വൃത്തിയും ഒരുപോലെ തന്നെ നോക്കേണ്ടതാണ്. വിളക്ക് വയ്ക്കുന്ന ആൾ മാത്രമല്ല വിളക്കും വിളക്ക് വയ്ക്കുന്ന സ്ഥലവും അതുപോലെ തന്നെ വൃത്തിയായി ഇരിക്കണം.
ഒരുതവണ ഉപയോഗിച്ച് എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക ഒരുതവണ ഉപയോഗിച്ച വിളക്കിലെ തിരി പിന്നീട് ഉപയോഗിക്കാതിരിക്കുക. കൂടാതെ ഓരോ തവണ വിളക്ക് വയ്ക്കുമ്പോഴും വിളക്ക് നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിനുവേണ്ടി തന്നെ ഒരു തുണി അരികത്ത് വയ്ക്കുക. കൂടാതെ നിനക്ക് വെക്കുന്നതിന് അരികിലായി ഒരു ചെറിയ കിണ്ടിയിൽ കുറച്ച് വെള്ളവും തുളസി കതിരു വെക്കുക ഇതെല്ലാം തന്നെ ഭഗവാനെ വളരെയധികം പ്രിയപ്പെട്ടതാണ്.
മിക്കവാറും എല്ലാ വീടുകളിലും കുടുംബ നാഥയായിരിക്കും വിളക്ക് വയ്ക്കുന്നത്. ഏറ്റവും വൃത്തിയോടെ ശക്തിയോടെയും സ്ത്രീകൾ വിളക്ക് വയ്ക്കുന്നത് തന്നെയാണ് വീടിന് ഐശ്വര്യം ഉണ്ടാകുന്നത്. അതുപോലെ തന്നെ മറ്റൊരു കാര്യം ആഴ്ചയിൽ രണ്ടു തവണയെങ്കിലും കുട്ടികളെ കൊണ്ട് വിളക്ക് കത്തിപ്പിക്കുക. എന്തുകൊണ്ടെന്നാൽ കുട്ടികളിൽ ദൈവം നേരിട്ട് വസിക്കുന്നവരാണ്. കുഞ്ഞുമക്കളിൽ എപ്പോഴും ദൈവത്തിന്റെ സ്വാധീനം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് വിളക്ക് വെപ്പിക്കുകയാണെങ്കിൽ വീട്ടിൽ എപ്പോഴും ഐശ്വര്യം ഉണ്ടാകും.
ഏറ്റവും ഇളയ സന്തതിയെ കൊണ്ട് അത് ശീലിപ്പിക്കുക. നിർബന്ധമായും എല്ലാ ആഴ്ചയിൽ വെള്ളിയാഴ്ച ദിവസം കുഞ്ഞുങ്ങളെ കൊണ്ട് നിലവിളക്ക് കൊളുത്താനായി ശീലിപ്പിക്കുക. അവരെക്കൊണ്ട് ഇഷ്ടദേവന് നന്നായി പ്രാർത്ഥിക്കാൻ പറയുകയും. ദൈവത്തിന്റെ സ്തുതികൾ ആലപിക്കാനായി ശീലിപ്പിക്കുകയും ചെയ്യുക. എല്ലാം തന്നെ വീട്ടിൽ ഐശ്വര്യം ഉണ്ടാക്കുന്നതിന് വളരെ നല്ല ശീലങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite Stories