പുതിയൊരു വിഷുക്കാലം വരാൻ പോവുകയാണ് നമ്മുടെ ജീവിതത്തിലേക്ക് എല്ലാ ഐശ്വര്യങ്ങളും നിറച്ചുകൊണ്ട് വിഷു വരാൻ പോകുന്നു ഈ ഒരു സമൃദ്ധിയുടെ കാലത്ത് നമ്മുടെ ജീവിതത്തെ സർവൈശ്വരങ്ങൾ ഉണ്ടാകാൻ വേണ്ടി നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുക. ഈയൊരു വിഷുക്കാലം മുതൽ അടുത്ത വിഷുക്കാലം വരെ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും നേടിയെടുക്കാൻ വേണ്ടി നമ്മൾ നിർബന്ധമായും ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട ചില വഴിപാടുകൾ ഉണ്ട്.
ഈ വഴിപാടുകൾ ചെയ്യുകയാണെങ്കിൽ യാതൊരു സംശയവും വേണ്ട ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ നിങ്ങൾക്ക് ദൈവത്തിന്റെ പൂർണ അനുഗ്രഹത്തോടെ കൂടി ജീവിക്കാവുന്നതാണ്. അതിനായി കുടുംബസമേതം വേണം ക്ഷേത്രത്തിൽ പോകാൻ വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പോവുക. അതിലേക്ക് വളരെ ശക്തിയോടെ കൂടി പോവുക. അതിനുശേഷം വീട്ടിലെ ഗൃഹനാഥന്റെ പേരിൽ പുരുഷ സൂക്തപുഷ്പാഞ്ജലി ക്ക് വഴിപാട് ചെയ്യുക.
ആരാണോ ഗൃഹനാഥന്റെ സ്ഥാനത്തുള്ളത് അവരുടെ പേരിൽ വേണം ചെയ്യേണ്ടത്. ശേഷം വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിൽ സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക. അതുപോലെ തന്നെ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഗണപതി ഭഗവാന് കറുകമാല സമർപ്പിക്കുക നിങ്ങൾക്ക് വേണമെങ്കിൽ വീട്ടിൽ നിന്ന് തന്നെ കറുകമാല ഉണ്ടാക്കി നൽകാവുന്നതാണ്. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഗണപതി ഭഗവാനെ പ്രാർത്ഥിച്ച് വഴിപാടുകൾ ചെയ്തു വേണം നിങ്ങൾ ആരംഭിക്കുവാൻ അത് സർവ്വവും മംഗളമായി നടക്കുവാൻ ഭഗവാന്റെ അനുഗ്രഹം തീർച്ചയായും വേണം.
അതോടൊപ്പം തന്നെ ഭഗവാനെ ഒരു പാൽപ്പായസം കൂടി കഴിപ്പിക്കുക. അതുപോലെ തന്നെ ഭഗവാനെ മഞ്ഞപ്പട സമർപ്പിച്ചും പ്രാർത്ഥിക്കുക. കാര്യവിജയം ഉണ്ടാകാൻ വേണ്ടിയാണ് ഈ വഴിപാട് ചെയ്യുന്നത്. അപ്പോൾ ഇത്രയും കാര്യങ്ങൾ നിങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ എപ്പോഴും യാതൊരു സങ്കടങ്ങളും കൂടാതെ തന്നെ നിങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി ചെയ്യാൻ സാധിക്കും. Credit : Infinite stories