വീണ്ടും നല്ലൊരു വിഷക്കാലം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ പോവുകയാണ്. നമ്മുടെ വീടും നമ്മളും വിഷുവിനെ വരവേൽക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇന്നത്തോടെ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു വീടെല്ലാം വളരെ വൃത്തിയോടെ വയ്ക്കുകയും ശുദ്ധിയോടെ എല്ലാ സ്ഥലങ്ങളും ഒരുക്കുകയും ചെയ്യും വിഷുവിന്റെ ആദ്യ ആരംഭം എന്ന് പറയുന്നത് നമ്മൾ കണികണ്ട് ഉണരുന്ന നിമിഷം തൊട്ടാണ് ആരംഭിക്കുന്നത്.
അതുകൊണ്ടുതന്നെ കണി വയ്ക്കുകയും കണി കാണുകയും ചെയ്യുക എന്നത് തന്നെയാണ് നാളത്തെ വിഷുവിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതകൾ നിറഞ്ഞ കാര്യം എന്നാൽ ഏത് സമയത്താണ് കൃത്യമായി നമ്മൾ കണി കാണേണ്ടത് എന്ന് അറിയാമോ. നാളെ മൂന്നര മണി മുതൽ ആറ് അല്ലെങ്കിൽ 6 5 വരെയാണ് കണി കാണുന്നതിനു വേണ്ടിയുള്ള കൃത്യമായ സമയം എന്ന് പറയുന്നത്.
അതിൽ തന്നെ വളരെ ഉത്തമമായ സമയം എന്ന് പറയുന്നത് അഞ്ചുമണി മുതൽ അഞ്ചര വരെയാണ്. വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ ഈ സമയങ്ങളിൽ കൃത്യമായി തന്നെ ചെയ്യേണ്ടതാണ്. ഇന്നേദിവസം തന്നെ മത്സ്യമാം ശാദികൾ എല്ലാം ഒഴിവാക്കി എല്ലാവരും തന്നെ നല്ലൊരു വിഷു കാലത്തിന് ആയി വരവേൽക്കുക.
ഇന്നീ ദിവസം വീടെല്ലാം വൃത്തിയാക്കിയതിനു ശേഷം മഞ്ഞൾ കലക്കിയ വെള്ളം എല്ലാ സ്ഥലങ്ങളിലും നല്ലതുപോലെ തെളിയിക്കുക. വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതുപോലെ വിഷുക്കണി ഒരുക്കുന്ന സ്ഥലവും വൃത്തിയാക്കി വയ്ക്കുക ഭഗവാന്റെ വിഗ്രഹമോ അല്ലെങ്കിൽ ചിത്രമോ നിലക്ക് വെറും തറയിൽ വയ്ക്കാതെ എന്തെങ്കിലും ഒരു തളികയിൽ ആക്കി വയ്ക്കുക. ഭഗവാനെ വളരെ ഇഷ്ടപ്പെട്ട എല്ലാം തന്നെ നമുക്ക് കണിയായി ഒരുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories