മരണവീട്ടിൽ പോയി വന്നാൽ ഇക്കാര്യങ്ങൾ ചെയ്യാൻ പാടില്ല വലിയ ദോഷമാണ്.

ഗരുഡ പുരാണ പ്രകാരം ഒരു മരണം നടന്നു കഴിഞ്ഞാൽ ശവസംസ്കാരം നടക്കുന്നത് വരെ ആത്മാവ് ആ ശരീരത്തിന്റെ പരിസരത്ത് നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് മരണവീട്ടിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും വളരെ ശ്രദ്ധിക്കണം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മരണവീട്ടിൽ നമ്മൾ പോയാലും പോയി വന്നാലും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

ആദ്യത്തെ കാര്യം മരണ വീട്ടിലേക്ക് നമ്മൾ പോകുമ്പോൾ ഭക്ഷണസാധനങ്ങൾ ഒന്നും തന്നെ കയ്യിൽ കരുതാൻ പാടില്ല. അതുപോലെ മരണം സംഭവിച്ച് 16 ദിവസം വരെ മരിച്ച വ്യക്തി ഉപയോഗിച്ച സാധനങ്ങൾ ഒന്നും ഉപയോഗിക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ ഉദിച്ചു നിൽക്കുന്ന നിറമുള്ള വസ്ത്രങ്ങൾ ഒന്നും ധരിക്കാൻ പാടുള്ളതല്ല. അത് ആത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണ്.

അതുപോലെ മരിച്ച വ്യക്തി നിങ്ങൾക്ക് എത്ര ദേഷ്യം ഉള്ള ആളാണെങ്കിലും അയാളെ പറ്റി യാതൊരു തരത്തിലുമുള്ള മോശം കാര്യങ്ങളും മരണവീട്ടിൽ വച്ച് പറയാൻ പാടുള്ളതല്ല. മരണത്തിന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞതിനുശേഷം തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ഒരിക്കലും പോകാം എന്ന് പറഞ്ഞ് ആരെയും വിളിക്കാൻ പാടില്ല.

അതുപോലെ മരണവീട്ടിൽനിന്ന് ഇറങ്ങിയാൽ പിന്നീട് തിരിഞ്ഞു നോക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ മരണവീട്ടിൽ പോകുമ്പോൾ നിങ്ങളുടെ മുന്നിലൂടെയാണ് മൃതദേഹം കൊണ്ടുപോകുന്നത് എങ്കിൽ തലതാഴ്ത്തിപ്പിടിച്ചതിനുശേഷം ശിവ ശിവ എന്ന് മനസ്സിൽ ഉരു വിടുക. അടുത്ത ഒരു കാര്യമാണ് സ്ത്രീകൾ ഒരു കാരണവശാലും മൃതദേഹം ദഹിപ്പിക്കുന്ന സ്ഥലത്തേക്ക് പോകാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *