രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഈ പഴങ്ങൾ കഴിക്കുന്നവർ വലിയ രോഗികളായി തീരും. | Night Food Routine

Night Food Routine : രാത്രി 7 മണി മുതൽ നമ്മൾ കിടക്കുന്നതിനു മുൻപുള്ള ഏകദേഷം കുറച്ചു മണിക്കൂറുകൾ വളരെയധികം മർമ്മപ്രധാനമായിട്ടുള്ള സമയമാണ്. ഈ സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണം അതേപോലെതന്നെ ശരീരത്തിൽ കുഴപ്പമായി അടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ ഈ സമയത്ത് ചെയ്യുന്ന ഓരോ കാര്യങ്ങളും അത് വെള്ളം കുടിക്കുന്നത് മുതൽ വ്യായാമം ചെയ്യുന്നത് മുതൽ മൊബൈൽ ഉപയോഗിക്കുന്നത് വരെ നമ്മുടെ ആരോഗ്യത്തിന് വ്യക്തമായ പ്രതിഫലനങ്ങൾ ഉണ്ടാകും.

ഈ സമയങ്ങളിൽ ഒരുപാട് വെള്ളം കുടിക്കാതിരിക്കുക. ഇത് ഉറക്കത്തിന്റെ ഇടയ്ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്ന അവസ്ഥ വരും. അതുപോലെതന്നെ വൈകുന്നേരം ഉള്ള വ്യായാമം ഒഴിവാക്കുക. ഇത് നമ്മുടെ ഉറക്കം ശരിയാകാതെ പോകാൻ കാരണമാകും. അതുപോലെ രാത്രി ഭക്ഷണം ഏഴു മണിക്ക് മുൻപ് തന്നെ കഴിക്കാൻ ശ്രദ്ധിക്കുക .

ഇല്ലെങ്കിൽ ഈ ഭക്ഷണം എല്ലാം നമ്മുടെ ശരീരത്തിൽ കൊഴുപ്പായി അടിയാൻ സാധ്യത കൂടുതലാണ്. പോലെ രാത്രി കഴിക്കുന്ന ഭക്ഷണം ഏറ്റവും കുറവ് കാലറി ഉള്ള ഭക്ഷണം ആയിരിക്കണം കഴിക്കേണ്ടത്. ഭക്ഷണത്തിനു മുൻപ് ആയിരിക്കണം നമ്മൾ പഴങ്ങളും മറ്റും കഴിക്കേണ്ടത്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാലഡ് പോലെയുള്ള ഭക്ഷണം ആദ്യം കഴിച്ചതിനുശേഷം വേണമെങ്കിലും വളരെ കുറച്ചു മാത്രം രാത്രി ഭക്ഷണം കഴിക്കാം.

അതുപോലെ ഈ സമയങ്ങളിൽ മൊബൈൽ ഫോൺ ടിവി എന്നിവ കാണുകയും ഉപയോഗിക്കുന്നവർക്ക് കണ്ണിലേക്ക് ശക്തമായിട്ടുള്ള വെളിച്ചം തട്ടുകയും ഇത് നമ്മുടെ ഉറക്കത്തെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് ഏഴുമണിക്ക് ശേഷം ഇതുപോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കഴിവതും അതിന്റെ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കുക. കൂടുതൽ ആരോഗ്യ ശീലങ്ങൾക്ക് വേണ്ടി വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *