കുട്ടിക്കുറുമ്പുകളും കുസൃതികളുമായി നിലു ബേബി സിനിയുടെ വീട്ടിൽ!!

മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ദമ്പതികളാണ് ശ്രീനീഷ് പേർളി എന്നിവരുടെത്. ദമ്പതികൾക്ക് മാത്രമല്ല ഇവരുടെ മകളായ നിലു ബേബിക്കും നിരവധി ആരാധകരാണ് ഉള്ളത്. പേർളിക്കും ശ്രീനിഷിനും ഉള്ളതിനേക്കാൾ കൂടുതൽ ആരാധകരാണ് നിലു ബേബിക്ക് എന്ന് തന്നെ പറയാം. കുട്ടികുറുമ്പുകളിലൂടെയും കുസൃതികളിലൂടെയും പ്രേക്ഷക ഹൃദയം കുഞ്ഞു മക്കൾക്ക് നിഷ്പ്രയാസം സാധിക്കും. അത്തരത്തിൽ നിലു ബേബിയുടെ രസകരമായ നിമിഷങ്ങളാണ് കാണാൻ ആരാധകർ കാത്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ കുടുംബം തങ്ങളുടെ എല്ലാം വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. യൂട്യൂബ് ചാനലിലൂടെയാണ് നിലു ബേബിയുടെയും കുടുംബാംഗങ്ങളുടെയും വിശേഷങ്ങൾ പേർളി അറിയിക്കുന്നത്. ആലുവയിൽ പേളിയുടെ വീട്ടിൽ നിന്നും ചെന്നൈയിലുള്ള ശ്രീനിയുടെ വീട്ടിലേക്കാണ് നിലു ബേബി യാത്രയാകുന്നത്. ഈ താര ദമ്പതികൾ അവരുടെ അവധിക്കാലം ആഘോഷിക്കാൻ എത്തുകയാണ് ശ്രീനിയുടെ വീട്ടിൽ.

ശ്രീനിയുടെ അമ്മയുടെയും സഹോദരിയുടെയും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്. കുസൃതി കാണിക്കാനുള്ള പുതിയ വഴികൾ പഠിക്കുകയാണ് എന്ന് പറഞ്ഞാണ് ശ്രീനി ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. ചെന്നൈയിലെ വീട്ടിൽ ചെന്നാൽ പേർളിക്കും നിലുവിനും കൂട്ടായി എപ്പോഴും സഹോദരിയുടെ മക്കളായ ഋധിക ശ്രുതിക എന്നിവരാണ് ഉള്ളത്. ഈ ട്വിൻ സഹോദരിമാരെ കണ്ടപ്പോൾ വളരെ ആശ്ചര്യത്തോടെയാണ് നില ബേബി നോക്കുന്നത്.

ഇരട്ടകളായ ഇവരെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇതിനുമുമ്പും ചെന്നൈയിലേക്ക് പോകുമ്പോൾ ഇവരുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായ് പങ്കുവെച്ചിരുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം ഒന്നിച്ചെത്തിയ സന്തോഷത്തിലാണ് ഈ താര ദമ്പതികൾ. ധാരാളം പേരാണ് ഈ കുടുംബത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *