പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ വന്ന താരം ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷക പ്രീതി നേടുകയായിരുന്നു. നരിമാൻ കുഞ്ഞിക്കൂനൻ, കൺമഷി, ബാലേട്ടൻ, തുടങ്ങിയ സിനിമകളിൽ നായികയും സഹനടിയായും എത്തിയ താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. സൂര്യ കിരീടം എന്ന സിനിമയാണ് നടി നിത്യ അവസാനമായി അഭിനയിച്ചത്.
തുടർന്ന് വിവാഹശേഷം മലയാളികൾക്കിടയിൽ നിന്നും വളരെ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അരവിന്ദ് സിംഗിനെയാണ് നടി നിത്യ വിവാഹം ചെയ്തിരിക്കുന്നത്. നയന, നമാൻ എന്നാൽ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. അഭിനയ ജീവിതത്തിൽ നിന്ന് അകന്നുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഇന്നും വളരെ സജീവമാണ്. മകളായ നായനയുടെ ഒപ്പം വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകർക്ക് മുൻപ് പ്രത്യക്ഷപ്പെടുന്നത് കൊണ്ട് താരത്തിന്റെ മകളും ആരാധകർക്ക് സുപരിചിതയാണ്.
മലയാളികൾക്കിടയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തിയതോടെ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാൻ തുടങ്ങി. അത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വരുന്നത് നടി നിത്യ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. നിത്യയുടെ മകളായ നയനയുടെ പിറന്നാൾ ആഘോഷമാണ് ഇൻഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം നയന അതിഗംഭീരമായി പിറന്നാൾ ആഘോഷിക്കുകയാണ്. ആഘോഷങ്ങൾക്കിടയിൽ അച്ഛനായ അരവിന്ദ് മക്കൾക്ക് ഭക്ഷണം വായിൽ വെച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.
തുടർന്ന് നല്ലൊരു അടിപൊളി ഗാനത്തിന് നയനയുടെ സുഹൃത്തുക്കളോടൊപ്പം നടി നിത്യ വളരെ സന്തോഷത്തോടെ ചുവടുകൾ വെക്കുന്നതും കാണാം. ഇവരുടെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ അനേകം പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. ഇതിൽ ഇപ്പോ ആരാ മമ്മി എന്നും, നിത്യയും മകളായ നായനയും ഒരേ വയസ്സ് ആണെന്ന് തോന്നിക്കും എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. കൂടാതെ നിത്യയുടെ ആരാധകർ നയനക്ക് പിറന്നാൾ ആശംസകൾ നൽകുകയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പറയുകയും ചെയ്യുന്നുണ്ട്.
View this post on Instagram