മിക്സിയില്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും. ഇന്ന് അരയ്ക്കാനായി എല്ലാവരും ഉപയോഗിക്കുന്നത് വിവിധതരത്തിലുള്ള മിക്സുകൾ ആണ്. പല ബ്രാൻഡുകളിലും പല നിറങ്ങളിലും ആയി വിപണിയിൽ ഇവ ലഭ്യമാണ്. എന്നാൽ ഏതുതരം മിക്സി ആണെങ്കിലും കുറച്ചു കഴിയുമ്പോൾ അതിൻറെ ബ്ലേഡിന്റെ മൂർച്ച കുറയുന്നു.
കുറെ നേരം അരച്ചാൽ മാത്രമേ നന്നായി അരഞ്ഞു കിട്ടുന്ന അവസ്ഥയാണ് ഇത്തരത്തിൽ കുറെ സമയം അരയ്ക്കുമ്പോൾ കൂടുതൽ കറണ്ടും ആവശ്യമായി വരുന്നു. മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടുന്നതിനായുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരു ചെലവുമില്ലാതെ വീട്ടിൽ തന്നെ നമുക്ക് ബ്ലേഡിന്റെ മൂർച്ച കൂട്ടിയെടുക്കാം. അലുമിനിയം ഫോയിൽ എടുത്ത് ചെറിയ ചെറിയ പീസുകൾ ആക്കി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
അലുമിനിയം ഫോയിൽ ചെറിയ ഉരുണ്ടകളാക്കി എടുക്കേണ്ടതുണ്ട് ഏതു മിക്സിയുടെ ജാർ ആണോ മൂർച്ചയാക്കി എടുക്കേണ്ടത് അതിലേക്ക് അവ ഇട്ടു കൊടുക്കുക. ഇത് എത്രയൊക്കെ പൊടിക്കാൻ ശ്രമിച്ചാലും പൗഡർ രീതിയിൽ പൊടിഞ്ഞു കിട്ടില്ല അതുകൊണ്ടുതന്നെയാണ് അലുമിനിയം ഫോയിൽ ബ്ലേഡിൽ തട്ടുമ്പോൾ മൂർച്ചയുണ്ടാകുന്നത്. ഇങ്ങനെ നാലുമാസത്തിൽ ഒരു പ്രാവശ്യം അല്ലെങ്കിൽ രണ്ടു പ്രാവശ്യം ചെയ്യുകയാണെങ്കിൽ ബ്ലേഡിന്റെ മൂർച്ച കൂടി കിട്ടും.
ഇനി വീട്ടിൽ അലുമിനിയം ഫോയിൽ ഇല്ലാത്തവർ ആണെങ്കിൽ ഏതെങ്കിലും ഒരു പരിപ്പ് എടുക്കുക അത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുന്നതും ബ്ലേഡിന്റെ മൂർച്ച കൂട്ടുവാൻ സഹായകമാകും. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നതിലൂടെ എത്ര വർഷം വേണമെങ്കിലും പഴയ മിക്സി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.