ഇനി എത്ര വർഷം കഴിഞ്ഞാലും മിക്സി പുതു പുത്തനായി സൂക്ഷിക്കാം, ഇതാ ഒരു കിടിലൻ ടിപ്പ്…

നമ്മളെല്ലാവരും മിക്സി ഉപയോഗിക്കുന്നവരാണ്. എന്നാൽ ചില വീടുകളിലെ മിക്സികൾ വളരെ വേഗത്തിൽ തന്നെ കേടാകാറുണ്ട്. ചില ആളുകൾക്ക് ശരിയായ രീതിയിൽ മിക്സി ഉപയോഗിക്കുവാൻ അറിയുകയില്ല അതുകൊണ്ടുതന്നെ ആവാം വളരെ എളുപ്പത്തിൽ അത് കേടാവുന്നത്. എന്നാൽ എത്ര പഴകിയ മിക്സി ആണെങ്കിലും കൂടുതൽ വർഷം അത് ഉപയോഗിക്കുവാൻ സാധിക്കും.

അതിനു സഹായകമാകുന്ന നല്ല വഴികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മിക്സിക്ക് പ്രധാനമായും വരുന്ന ഒരു പ്രശ്നമാണ് മിക്സിയുടെ ജാറിനകത്ത് ബ്ലേഡ് ഒടിഞ്ഞു പോവുക എന്നത്. പലപ്പോഴും മിക്സിയുടെ ജാറിനകത്ത് ബ്ലേഡ് സ്റ്റക്കായി നിൽക്കാറുണ്ട്. ഒരു സ്പൂൺ എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ലോ ഫ്ലെയിമിൽ വെച്ച് ചെറുതായി ചൂടാക്കി എടുക്കണം.

ബ്ലേഡിന്റെ സ്ക്രൂ ഉള്ള ഭാഗത്തായി എണ്ണ ഒഴിച്ചു കൊടുക്കണം. ചെറുതായി അനക്കി കൊടുക്കുമ്പോൾ ബ്ലേഡിന്റെ സ്റ്റെനസ് മാറിക്കിട്ടും. സ്ഥിരമായി നമ്മൾ ഉപയോഗിക്കാത്ത മിക്സിയുടെ ജാറിലാണ് ഇത്തരത്തിലുള്ള സ്റ്റെറ്റ്നസ് ഉണ്ടാവുക. എത്ര നല്ല ബ്രാൻഡിന്റെ മിക്സി ആണെങ്കിലും അത് ശരിയായി ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ കേടാവും. കട്ടിയുള്ള വസ്തുക്കൾ അരച്ചെടുക്കുമ്പോൾ ആദ്യം പൈസ ചെയ്യുക.

അതിനുശേഷം ഒന്നിലേക്ക് മാറ്റി പിന്നീട് രണ്ടിലേക്ക് ആക്കി അതിനുശേഷം മാത്രം ഹൈ ആക്കുക. പെട്ടെന്ന് തന്നെ ഹൈയിലേക്ക് മാറ്റിയാൽ അത് വേഗത്തിൽ കേടാവും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മിക്സിയുടെ മോട്ടറിന് എത്ര വർഷം കഴിഞ്ഞാലും യാതൊരു കംപ്ലൈന്റും ഉണ്ടാവുകയില്ല. കിച്ചനിൽ മിക്സി വയ്ക്കുമ്പോൾ സിങ്കിൻറെ സൈഡിലോ നനവുള്ള ഭാഗങ്ങളിലോ യാതൊരു കാരണവശാലും വയ്ക്കാൻ പാടുള്ളതല്ല. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.