അമിതവണ്ണം കുറച്ച് ശരീരം ഫിറ്റ് ആക്കാൻ കഷ്ടപ്പെടുന്ന ആളുകൾക്കിടയിൽ ചില ആളുകൾ എത്ര ഭക്ഷണം കഴിച്ചാലും വണ്ണം വയ്ക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ്. എന്തൊക്കെ കഴിച്ചിട്ടും ശരീരം ഉണങ്ങി സൂക്ഷിച്ചിരിക്കുന്ന അവസ്ഥ പലരെയും ബുദ്ധിമുട്ടിലാക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ കാൾ ബുദ്ധിമുട്ടുന്നത് കുറച്ചെങ്കിലും വണ്ണം വയ്ക്കാനുള്ള വഴികൾ തേടുന്നവരാണ്.
ഇത്തരം ആളുകൾ ആകാരഭംഗി മെച്ചപ്പെട്ടതാക്കാൻ എന്ത് സാഹസവും ചെയ്യാൻ തയ്യാറാണ്. മിക്ക ആളുകളുടെയും തെറ്റായ ധാരണ മെലിഞ്ഞിരിക്കുന്ന പല ആളുകളും ആഹാരം കഴിക്കാത്ത വരും ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തവരും ആണ്. അതുകൊണ്ടുതന്നെ മെലിഞ്ഞിരിക്കുന്ന വരെ കാണുമ്പോൾ ഉപദേശങ്ങളുടെയും നിർദ്ദേശങ്ങളുടെയും കെട്ടഴിക്കൽ പലരുടെയും സ്വഭാവസവിശേഷത ആകുന്നു.
ശരീര വണ്ണം കൂട്ടാനുള്ള ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. വണ്ണം കൂട്ടാനുള്ള ആദ്യപടിയായി പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളിൽ ഇഷ്ടപ്പെട്ട തുടങ്ങേണ്ടതുണ്ട്. ശരീരഭാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. അണ്ടിപ്പരിപ്പുകൾ, ചീസ്, മുട്ട, മീൻ, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
പച്ചക്കറികളും പ്രാധാന്യ വർഗ്ഗങ്ങളും പാലും ഒക്കെ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഭാരം വർദ്ധിപ്പിക്കുവാൻ സഹായിക്കും. വണ്ണം വയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഏത്തപ്പഴം. പാലും, ഏത്തപ്പഴവും, മുട്ടയും ദിവസവും കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. എങ്ങനെയെങ്കിലും കുറച്ചു വണ്ണം വെച്ചാൽ മതി എന്ന് വിചാരിച്ച് കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ച് കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.