പുല്ല് ചെത്താൻ ഇനി നടുവ് ഒടിക്കേണ്ട! ഒരു മരക്കഷണം ഉണ്ടായാൽ മതി…

വീടിൻറെ മുറ്റത്തും പറമ്പിലും കാണപ്പെടുന്ന പുല്ലുകൾ ചെത്തി കളയുവാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. അതു മുഴുവനും പറിച്ചു കളയുമ്പോഴേക്കും നടുവ് ഒടിയും എന്നതാണ് പലരുടെയും വിഷമം. എന്നാൽ പുല്ലു ചെത്തി കളയുവാൻ ഇനി യാതൊരു ബുദ്ധിമുട്ടുമില്ല അതിനായി ഒരു അടിപൊളി സാധനമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നതിനായി ഒരു ചെറിയ പീസ് മരക്കഷണം എടുക്കുക.

കട്ടി കുറഞ്ഞ മരക്കഷണം ആണെങ്കിലും മതിയാകും. അതിനുശേഷം ഒരു ആക്സോ ബ്ലേഡ് രണ്ട് ആണി അല്ലെങ്കിൽ സ്ക്രൂ എടുക്കുക. രണ്ട് സൈഡിലും ട്രയാങ്കിൾ ഷേപ്പില് കട്ട് ചെയ്ത് കളയുക. ഇത് ഒരുതവണ ഉണ്ടാക്കി വെച്ചാൽ എപ്പോ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. പുറത്തുനിന്ന് ഒരാളെ വിളിച്ച് പുല്ലുപറിപ്പിച്ചാൽ കൂടുതൽ പൈസ കൊടുക്കേണ്ടതായി വരും.

എന്നാൽ ഒട്ടും തന്നെ പൈസ ചെലവില്ലാതെ ഈ ഒരു സാധനം വീട്ടിൽ തയ്യാറാക്കി വെച്ചാൽ പുല്ലു പറിക്കാൻ ഇനി മറ്റ് ആരെയും അന്വേഷിക്കേണ്ട ആവശ്യമില്ല. നല്ല വീതിയുള്ള കട്ടികൂടിയ ആക്സോ ബ്ലേഡ് വേണം ഇതിനായി ഉപയോഗിക്കുവാൻ. മരക്കഷണത്തിന്റെ രണ്ട് സൈഡിലും ആയി സ്ക്രൂ ഉപയോഗിച്ച് ആക്സോ ബ്ലേഡ് ഫിക്സ് ചെയ്തു കൊടുക്കുക.

ആക്സോ ബ്ലേഡ് ആർച്ചിന്റെ ഷേപ്പിൽ വളച്ചതിനുശേഷം വേണം ഫിക്സ് ചെയ്തു കൊടുക്കുവാൻ. പിന്നീട് മരക്കഷണത്തിലേക്ക് ഒരു കോല് കൂടി പിടിപ്പിച്ചു കൊടുക്കണം. പഴയ മോപ്പിന്റെ കോൽ ആണെങ്കിൽ ഏറ്റവും നല്ലതാണ്. ഒട്ടും തന്നെ കുനിയാതെ പുല്ല് ചെത്തി കളയുവാൻ സാധിക്കും. മരക്കഷണത്തിൽ ആണി കൊണ്ട് കോല് ഫിക്സ് ചെയ്തു വെക്കുക. ഇത് തയ്യാറാക്കേണ്ട വിധം മനസ്സിലാക്കാനായി വീഡിയോ കാണൂ.