അമിതവണ്ണം കുറയ്ക്കാൻ ഇനി ഭക്ഷണം കുറയ്ക്കേണ്ട, ഡോക്ടർ പറഞ്ഞു തരുന്ന കിടിലൻ വഴി…

ഇന്നത്തെ കാലഘട്ടത്തെ നിരവധി ആളുകളെ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാരും ഇതുമൂലം ബുദ്ധിമുട്ടു നേരിടുന്നു. ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണം എന്ന ശാരീരിക അവസ്ഥയിലേക്ക് നയിക്കുന്നത്. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റ് ഉപയോഗപ്പെടാതെ വരുമ്പോൾ.

അത് കൊഴുപ്പായി പരിപ്രവർത്തനപ്പെടുകയും ശരീരത്തിൽ തന്നെ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത് കൂടുതലായി വർദ്ധിക്കുമ്പോൾ ത്വക്കിനടിയിൽ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. ഇതുമൂലം ശരീരഭാരവും വണ്ണവും വർദ്ധിക്കും. അനാരോഗ്യകരമായ ഭക്ഷണരീതിക്ക് പുറമേ വ്യായാമ കുറവ്, ദീർഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുക, ചില രോഗങ്ങൾ, പാരമ്പര്യം, പാരിസ്ഥിതികമായ കാരണങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗം.

തുടങ്ങിയവയെല്ലാം അമിതവണ്ണം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഭക്ഷണക്രമീകരണത്തിലൂടെ മാത്രം അമിതവണ്ണം കുറയ്ക്കുവാൻ സാധിക്കുകയില്ല. പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനൽ ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി മുതലായവയിൽ ഉണ്ടാകുന്ന പ്രവർത്തന തകരാറുകൾ ഉൾപ്പെടുന്ന ആരോഗ്യപരമായ കാരണങ്ങൾ അമിത വണ്ണത്തിലേക്ക് നയിക്കുന്നത് കൊണ്ട് തന്നെ അതിനുള്ള യഥാർത്ഥ കാരണം മനസ്സിലാക്കി വേണം വണ്ണം കുറയ്ക്കാനുള്ള രീതികൾ തിരഞ്ഞെടുക്കുവാൻ.

വളരെ ബുദ്ധിമുട്ടേറിയ ഒരു ശാരീരിക അവസ്ഥയാണിത് എന്നാൽ ഇതുമായി ബന്ധപ്പെട്ട അനേകം ശാരീരികമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, പിത്താശയ രോഗങ്ങൾ, ആമാശയ രോഗങ്ങൾ, സന്ധികളിലെ തേയ്മാനം, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ, ചിലതരം ക്യാൻസറുകൾ തുടങ്ങിയവയെല്ലാം അമിതവണ്ണം കാരണം ഉണ്ടാകുന്ന രോഗങ്ങളാണ്. വണ്ണം കുറയ്ക്കുന്നതിന് നിരവധി മാർഗ്ഗങ്ങൾ നമുക്ക് ചുറ്റുമുണ്ട് അതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.