ശരീരഭാരം കുറയ്ക്കാൻ ഇനി മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കേണ്ട! ഇഞ്ചിയുടെ അത്ഭുതപ്പെടുത്തും ഗുണങ്ങൾ…

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഭക്ഷ്യവസ്തുവാണ് ഇഞ്ചി.ഈ ചെടി തെക്കൻ ചൈനയിലെ തദ്ദേശീയമാണ്. ഇതിൻറെ റൂട്ട് പുതിയതും ഉണങ്ങിയതുമായ രൂപങ്ങളിൽ പാചകത്തിനും മരുന്നിനും ഉപയോഗിക്കുന്നു. പണ്ട് കാലം മുതൽക്കേ ഔഷധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചറോൾ എന്ന ബയോ ആക്ടീവ് സംയുക്തങ്ങൾ പല രോഗങ്ങൾക്കുമുള്ള പരിഹാരമായി കണക്കാക്കപ്പെടുന്നു.

ഏറ്റവും കൂടുതൽ പേർ നേരിടുന്ന ഒന്നാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. വയറുവേദന, ഓക്കാനം, വയറു വീർക്കൽ തുടങ്ങിയ പല ദഹന പ്രശ്നങ്ങളിൽ നിന്നും മുക്തി നൽകുവാൻ ഇതിന് സാധിക്കും. സ്ത്രീകൾക്ക് ആർത്തവസമയത്ത് ഉണ്ടാകുന്ന അമിതമായ വയറുവേദന ശമിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കുമെന്ന് കണ്ടെത്തി. കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പല ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകും.

അതുകൊണ്ടുതന്നെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഇഞ്ചിക്ക് വളരെ വലിയ പങ്കുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇഞ്ചി ഏറെ ഗുണകരമാണ്. പ്രായഭേദമന്യേ പലരും നേരിടുന്ന അമിതഭാരം എന്ന പ്രശ്നം ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുന്നതിനും ഇഞ്ചി ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. ദിവസവും ഭക്ഷണപദാർത്ഥങ്ങളിൽ ഇഞ്ചി ചേർക്കുന്നത് അമിതവണ്ണം ഒഴിവാക്കാൻ സഹായകമാകും.

കൂടാതെ ദിവസവും ഇഞ്ചി കഴിക്കുന്ന പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാനും ഇത് നല്ലതാണ്. ചില പഠനങ്ങൾ സൂചിപ്പിച്ചിരിക്കുന്നത് ഇഞ്ചിക്ക് കാൻസർ വിരുദ്ധ ഗുണങ്ങൾ ഉണ്ടെന്നാണ്. ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതിന് സഹായകമാകുന്നു. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഈ പദാർത്ഥത്തെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക. ഇഞ്ചിയുടെ കൂടുതൽ ഗുണങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.