10 മിനിറ്റ് കൊണ്ട് ഇനി ആർക്കും തയ്യാറാക്കാം നല്ല സോഫ്റ്റ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ഇനി ഇതുപോലെ തയ്യാറാക്കൂ.

ഉണ്ണിയപ്പം കഴിക്കുവാൻ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണല്ലേ എന്നാൽ ഈ ഉണ്ണിയപ്പം തയ്യാറാക്കുന്നതിന് വേണ്ടി അതിനു വേണ്ട മാവ് നമ്മൾ തല ദിവസം ആയിരിക്കും തയ്യാറാക്കി വയ്ക്കുന്നത്. മിക്കവാറും അതുപോലെ ആയിരിക്കും ചെയ്യുന്നത് എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ഒരു 10 മിനിറ്റ് കൊണ്ട് ഉണ്ണിയപ്പത്തിന്റെ മാവ് തയ്യാറാക്കുകയും ചെയ്യാം അതുപോലെ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കുകയും ചെയ്യാം. എങ്ങനെയാണ് ഇത് ചെയ്യാമെന്ന് നോക്കാം.

വേണ്ടി ആദ്യം തന്നെ ശർക്കര അലിയിക്കാനായി ആവശ്യമുള്ളത് എടുത്ത് വെള്ളമൊഴിച്ച് അലിയിക്കാൻ വയ്ക്കുക.അടുത്തതായി ഒരു കിലോഗ്രാം അരിപ്പൊടി എടുക്കുക അതിലേക്ക് ഒന്നര കിലോഗ്രാം ഗോതമ്പുപൊടി ചേർക്കുക ഗോതമ്പ് പൊടിക്ക് പകരമായി മൈദ പൊടിയും ചേർത്തു കൊടുക്കാവുന്നതാണ്. ഉണ്ണിയപ്പം സോഫ്റ്റ് ആവാൻ ഇത് വളരെയധികം നല്ലതാണ്.

ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ചെറിയ ചൂടോടുകൂടി ശർക്കരപ്പാനി അതിലേക്ക് ഒഴിക്കുക. നന്നായി കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു പാനിൽ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി തേങ്ങാക്കൊത്ത് വറുത്തു കോരി എടുക്കുക. അത് മാവിലേക്ക് ഒഴിച്ചുകൊടുക്കുക അതോടൊപ്പം കുറച്ചു കറുത്ത എള്ള് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി എന്നിവയും ചേർക്കുക.

അടുത്തതായി ഒരു ടീസ്പൂൺ വെള്ളത്തിൽ അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കലക്കിയ ശേഷം അതും മാവിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം മാവ് ഒരു 10 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. കഴിഞ്ഞ ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഓരോ ഉണ്ണിയപ്പവും മാവും ഒഴിച്ച് ഉണ്ണിയപ്പം തയ്യാറാക്കുക. ഇതുപോലെ ഈസിയായി ഇനി ഉണ്ണിയപ്പം തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *