ഇനി പത്തിരി ഉണ്ടാക്കാം എന്തെളുപ്പം! ഒരു കുക്കർ ഉണ്ടായാൽ മതി…

പത്തിരി കഴിക്കുവാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് എന്നാൽ അത് ഉണ്ടാക്കിയെടുക്കുവാൻ പലർക്കും മടിയാണ്. പ്രത്യേകിച്ചും നോമ്പുകാലം ആകുമ്പോൾ എല്ലാ ദിവസവും ഉണ്ടാകുന്ന ഒരു പ്രധാന ഭക്ഷണം തന്നെയാണ് പത്തിരി. പല വീടുകളിലും വീടുകളിൽ ഉണ്ടാക്കുന്നതിനു പകരം കടയിൽ നിന്നും വാങ്ങിക്കുന്നതാണ് പതിവ്. എന്നാൽ ഇനി വളരെ ഈസിയായി കടയിൽ നിന്നും വാങ്ങിക്കാതെ വീട്ടിൽ തന്നെ പത്തിരി ഉണ്ടാക്കിയെടുക്കാം.

അതെങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം. പത്തിരിക്കുള്ള മാവ് തയ്യാറാക്കുന്നത് പലപ്പോഴും വലിയ വട്ടമുള്ള പാത്രങ്ങളിലാണ്. എന്നാൽ അതിനു പകരം കുക്കറിൽ തന്നെ മാവ് കുഴച്ചെടുക്കാവുന്നതാണ്. ആദ്യം തന്നെ കുക്കർ അടുപ്പത്ത് വച്ച് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്തു കൊടുക്കണം.

പത്തിരി നല്ല സോഫ്റ്റ് ആയി ലഭിക്കണമെങ്കിൽ വെള്ളത്തിൻറെ അളവ് കൂടാനും കുറയുവാനും പാടുള്ളതല്ല. വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന രീതിയിൽ വേണം എടുക്കുവാൻ. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് പൊടി ചേർത്തു കൊടുക്കുക. കുറച്ചു സമയം മാവ് ആ വെള്ളത്തിൽ കിടന്നു വേവിച്ചെടുക്കണം.

അതിനുശേഷം ഒരു തവി ഉപയോഗിച്ച് ലോ ഫ്ലെയിമിൽ ഇട്ട് മാവ് നന്നായി യോജിപ്പിച്ച് എടുക്കുക. കുക്കറിന്റെ മൂടി ഉപയോഗിച്ച് കുറച്ച് സമയം മൂടിവച്ചാൽ മാത്രമേ മാവ് നല്ല സോഫ്റ്റ് ആയും ടേസ്റ്റ് ആയും വരികയുള്ളൂ. ഒരുപാട് കുഴക്കാതെയും പരത്താതെയും നല്ല ടേസ്റ്റ് ആയ പത്തിരി തയ്യാറാക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.