ഇനി കിടന്നതും ഉറങ്ങാൻ ഇതാ ചില ടിപ്പുകൾ, ഉറക്കമില്ലായ്മ ഒരു പ്രശ്നം ആവില്ല…

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ശരിയായി ഉറക്കം ലഭിക്കാത്തതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഉറക്കം എന്നത് അത്ഭുതകരമായ പ്രതിഭാസം തന്നെ. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെ എങ്കിലും ഉറങ്ങിയിരിക്കണം. എന്നാൽ ഇന്നത്തെ കാലത്തെ തെറ്റായ ജീവിതരീതി കൃത്യസമയത്തിന് ഉറക്കം ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു.

കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക ഉറങ്ങിയാൽ തന്നെ അല്പസമയത്തിനു ശേഷം ഉണരുക, സ്ഥിരമായി ഉറക്കം നഷ്ടപ്പെടുക തുടങ്ങിയവയെല്ലാം മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്നവയാണ്. അമിതമായ മാനസിക സമ്മർദ്ദം ഉറക്കമില്ലായ്മയുടെ പ്രധാന കാരണമായി മാറി കഴിഞ്ഞിരിക്കുന്നു. ജോലി സ്ഥലത്തെ വെല്ലുവിളികളും കുടുംബ ബന്ധങ്ങളിലെ ആസ്വാരസ്യങ്ങളും എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ഇത്തരം അവസ്ഥ ഉണ്ടാവാം.

അമിതമായ ആശങ്കയുണ്ടാകുമ്പോൾ ഉറക്കം കിട്ടാൻ വൈകുകയും ഉറക്കം നേരത്തെ അവസാനിക്കുകയും ചെയ്യുന്നത് വിഷാദരോഗം ബാധിച്ചവരുടെ ലക്ഷണമാകും. ചായ കാപ്പി എന്നിവയുടെ അമിത ഉപയോഗവും നിരന്തരമായ പുകവലിയും ചിട്ടയില്ലാത്ത ജീവിതരീതിയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. ചിലർ സമയത്തിന് ഉറങ്ങാൻ സാധിക്കുമോ എന്ന് ആശങ്കപ്പെടാറുണ്ട് ഇതും ഉറക്കമില്ലായ്മയിലേക്ക് വഴിയൊരുക്കുന്നു.

ആസ്മ, സന്ധിവാതം മുതലായ രോഗങ്ങളും നീണ്ടുനിൽക്കുന്ന വേദനകളും ഉറക്കം നഷ്ടപ്പെടുത്തിയേക്കാം. ചില ആളുകളുടെ തെറ്റായ ധാരണ മദ്യം കഴിക്കുമ്പോൾ ഉറക്കം ലഭിക്കുമെന്നാണ് എന്നാൽ തുടക്കത്തിൽ ഉറക്കം ലഭിക്കുമെങ്കിലും പിന്നീടുള്ള ഉറക്കം അവതാളത്തിൽ ആകുന്നു. രാത്രിയിൽ പലവട്ടം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കേണ്ടതായി വരും. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും എത്രത്തോളം പ്രധാനമാണോ അത്രയ്ക്ക് തന്നെ പ്രധാനപ്പെട്ട ഒന്നാണ് ശരിയായ അളവിൽ ഉള്ള ഉറക്കം. ഉറക്കമില്ലായ്മ അകറ്റുന്നതിന് ചില ടിപ്പുകൾ ഡോക്ടർ പറയുന്നു അത് ശ്രദ്ധിക്കൂ.