ഇനി മുട്ട പുഴുങ്ങിയ വെള്ളം വെറുതെ കളയേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ…

ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് മുട്ട. അതുകൊണ്ടുതന്നെ ആവാം ദിവസവും ഒരു പുഴുങ്ങിയ മുട്ട എങ്കിലും കഴിക്കണം എന്ന് പറയുന്നത്. നിരവധി പോഷകമൂല്യങ്ങൾ ഉള്ള ഈ ഭക്ഷ്യ പദാർത്ഥം കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഗുണകരമാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ടയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതായി വരുന്നു. മുട്ട പുഴുങ്ങിയും മറ്റും ഏതു രൂപത്തിലും നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്നത് ഗുണകരമാണ്.

പല വീടുകളിലും ദിവസവും മുട്ട പുഴുങ്ങാൻ ഉണ്ടാകും. എന്നാൽ മുട്ട പുഴുങ്ങി അതിനുശേഷം ആ വെള്ളം കളയുകയാണ് പതിവ്. എന്നാൽ ഇനി മുട്ട പുഴുങ്ങിയ വെള്ളം കളയാതെ അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യാവുന്ന നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. മുട്ട പുഴുങ്ങിയ വെള്ളം നമ്മൾ പലപ്പോഴും വാഷ്ബേസിനിൽ ഒഴിച്ച് കളയുന്നതാണ് പതിവ്.

മുട്ട പുഴുങ്ങിയതിനു ശേഷം ആ വെള്ളം നമ്മുടെ ചെടികൾക്ക് ചുവടിലായി ഒഴിച്ചുകൊടുക്കാവുന്നതാണ്. യാതൊരു കാരണവശാലും ചൂടോടെ ഒഴിക്കുവാൻ പാടില്ല. ചൂടാറിയതിനു ശേഷം പൂക്കൾ ഉണ്ടാകുന്ന ചെടികൾ പച്ചക്കറി ചെടികൾ എന്നിവയുടെ എല്ലാം ചുവട്ടിലായി ഒഴിച്ചുകൊടുക്കാവുന്നതാണ്. വെള്ളത്തിനൊപ്പം തന്നെ മുട്ടത്തോട് കൂടി പൊടിച്ച് ഇടുകയാണെങ്കിൽ ഇരട്ടി ഗുണമാണ് ലഭിക്കുക.

മുട്ടയുടെ തോട് പൊടിച്ച് പൗഡർ രൂപത്തിൽ ഇടുകയാണെങ്കിൽ അതിലും ഗുണകരമാണ്. മുട്ടയിലെ തോടിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും മറ്റു പോഷകങ്ങളും വെള്ളത്തിലിട്ട് പുഴുങ്ങുന്നതിലൂടെ ആ വെള്ളത്തിലേക്ക് അത് ചെടികൾക്ക് ഒഴിച്ചു കൊടുക്കുമ്പോൾ നല്ല ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ചെടി നന്നായി വളരുവാനും പൂക്കാനും കായ്ക്കാനും എല്ലാം ഉപകാരപ്രദമാകും. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.