ഇനി സിലിക്ക ജെൽ കിട്ടിയാൽ കളയേണ്ട! ഇതിൻറെ അത്ഭുതപ്പെടുത്തും ഗുണങ്ങൾ…

പല വസ്തുക്കളും വാങ്ങുമ്പോൾ നമുക്ക് അതിൻറെ കൂടെ സിലിക്ക ജെൽബാഗ് ലഭിക്കാറുണ്ട്. പ്രത്യേകിച്ചും ഇലക്ട്രോണിക് വസ്തുക്കളായ ലാപ്ടോപ്പ് സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയെല്ലാം വാങ്ങിക്കുമ്പോഴാണ് സിലിക്ക ജെല്ലുകൾ ലഭിക്കാറ്. പലരും ഇത് വിഷമാണെന്ന് തെറ്റിദ്ധരിച്ച് വലിച്ചെറിയുകയാണ് പതിവ്. സിലിക്ക ബാഗുകൾക്ക് വിഷം ഇല്ല എന്ന് മാത്രമല്ല അതുകൊണ്ട് മറ്റു പല ഉപയോഗങ്ങളും ഉണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.

ഒരു ചെറിയ പാക്കറ്റിൽ മുത്തുമണികൾ പോലുള്ള വസ്തുക്കൾ ആക്കി വെച്ചിരിക്കുന്നതായി കാണാം ഇതിനെയാണ് സിലിക്ക ജെൽ എന്ന് പറയുന്നത്. ഇലക്ട്രോണിക് വസ്തുക്കൾ ജലാംശം തട്ടി കേടു വരാതിരിക്കുവാനാണ് അതിൻറെ കൂടെ സിലിക്ക ജെൽ പാക്കറ്റുകൾ കൂടി വയ്ക്കുന്നത്. ചുറ്റുമുള്ള വായുവിൽ നിന്ന് ഈർപ്പത്തെ വലിച്ചെടുക്കുവാനാണ് ഇവ അത്തരം വസ്തുക്കളിൽ സൂക്ഷിക്കുന്നത്.

സിലിക്ക ജെല്ലിന്റെ പ്രതലത്തിൽ നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്തത്ര ചെറിയ കുഴികൾ ഉണ്ട്. ജല തന്മാത്രകളെ കണ്ടാലുടൻ അവ കുഴികളിലേക്ക് പിടിച്ചു വയ്ക്കും. സിലിക്ക ജെൽ നിർമ്മിക്കുന്നത് സോഡിയം സിലിക്കേറ്റിൽ നിന്നാണ്. ഈർപ്പം കൊണ്ട് നശിക്കുന്ന സാധനങ്ങളെ ഒരു പരിധിവരെ സംരക്ഷിക്കുവാൻ ചിലിക്കാ ജെല്ലിന് സാധിക്കുന്നു.

കുട്ടികളുടെ കയ്യിൽ കിട്ടാതെ ഇവ മാറ്റിവയ്ക്കേണ്ടതുണ്ട് കാരണം സിലിക്ക ജെല്ലിൽ ചെറിയ രീതിയിലുള്ള വിഷാംശം അടങ്ങിയിരിക്കുന്നു. ടവലുകളും ബാഗുകളും സൂക്ഷിക്കുന്നിടത്ത് സിലിക്ക ജെൽ ഉപയോഗിച്ചാൽ അതിലെ ഈർപ്പം തടയുവാൻ സാധിക്കും. മൊബൈൽ ഫോണുകൾ വെള്ളത്തിൽ വീണാൽ അവ സിലിക്ക ജെൽ നിറച്ച പാക്കറ്റുകളിൽക്കിടയിൽ വയ്ക്കുന്നത് മുഴുവൻ വെള്ളവും വലിച്ചെടുക്കുവാൻ സഹായകമാകും. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.