ഇനി ചെമ്മീൻ ക്ലീൻ ചെയ്യാൻ നിമിഷനേരം മതി, ഈ സൂത്രം അറിഞ്ഞാൽ…

എല്ലാവർക്കും ചെമ്മീൻ കഴിക്കുവാൻ ഇഷ്ടമായിരിക്കും. എന്നാൽ ക്ലീൻ ചെയ്യുവാൻ പലർക്കും വലിയ മടിയാണ്. ചെമ്മീൻ വളരെ ഈസിയായി ക്ലീൻ ചെയ്യാനുള്ള ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വളരെ എളുപ്പത്തിൽ കുറച്ചു സമയം കൊണ്ട് നിറയെ ചെമ്മീൻ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

ഇങ്ങനെ ചെയ്യുന്നതിലൂടെ ചെമ്മീൻ നന്നാക്കുവാൻ എത്ര മടിയുള്ള ആളും വേഗത്തിൽ തന്നെ അത് ക്ലീൻ ആക്കി എടുക്കും. ചെമ്മീൻ ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം കത്തി ഒന്നും ഉപയോഗിക്കാതെ കൈകൊണ്ടുതന്നെ നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ അതിൻറെ തല കൈകൊണ്ട് പറിച്ചെടുക്കുക അതിനുശേഷം വാലിന്റെ ഭാഗം ചെറുതായി പിടിച്ച് വലിച്ചാൽ മതി.

അതിന്റെ അകത്തുള്ള അഴുക്ക് കളയാനാണ് പലർക്കും ബുദ്ധിമുട്ട് തോന്നുക. എന്നാൽ അതിനായി ചെമ്മീനിന്റെ വാലിന്റെ ഭാഗം ഒന്നും മടക്കി കൊടുത്താൽ അഴുക്ക് പെട്ടെന്ന് വലിച്ച് കളയാൻ സാധിക്കും. മീനിന്റെ വാലിന്റെ ഭാഗം കൈകൊണ്ട് ഒന്ന് അമർത്തിയാൽ തന്നെ അതിനുള്ളിലെ അഴുക്ക് കാണാൻ കഴിയും. അത് ചെറുതായി പുറത്തേക്ക് വലിച്ചു കൊടുത്താൽ മതി.

ചില ആളുകൾ അത് കളയാനുള്ള ബുദ്ധിമുട്ടുകൊണ്ട് കളയാതെ തന്നെ കറി വയ്ക്കാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ മിക്ക ആളുകൾക്കും വയറുവേദന വയറിളക്കം എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഈ രീതിയിൽ ക്ലീൻ ചെയ്തു നോക്കിയാൽ വളരെ ഈസിയായി തന്നെ ചെമ്മീൻ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇനി ചെമ്മീൻ നന്നാക്കുവാൻ കുറെ സമയം ഒന്നും ആവശ്യമില്ല. കുറച്ച് സമയം കൊണ്ട് കൂടുതൽ ചെമ്മീൻ നന്നാക്കി എടുക്കാം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.