അമിതവണ്ണം ഉള്ളവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കുക, നിങ്ങൾ ചെയ്യുന്ന തെറ്റ് ഇതാണ്…

പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ ഒബിസിറ്റി. അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടം ഉണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. അമിതഭാരം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഏറെയാണ്. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണവും ഇതുതന്നെ. പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൊണ്ണത്തടിയുള്ളവരിൽ ഹൃദയ രോഗത്തിനുള്ള സാധ്യതയും കൂടുതലാണ്. വൃക്ക രോഗങ്ങൾ, നേത്രരോഗങ്ങൾ, ന്യൂറോപതി, കരൾ രോഗങ്ങൾ, സ്ട്രോക്ക്, സന്ധിവാതം തുടങ്ങിയ രോഗാവസ്ഥകൾ ഇതുമൂലം ഉണ്ടാകുന്നു. കരളിനെ ബാധിക്കുന്ന ഫാറ്റി ലിവറിന്റെ ഒരു പ്രധാന കാരണം കൂടിയാണ് അമിതഭാരം. നിസ്സാരമായ ഫാറ്റി ലിവർ പിന്നെ ലിവർ സിറോസിസ് ലേക്ക് നയിക്കപ്പെടും.

സന്ധികളുടെ പ്രവർത്തനങ്ങളിൽ പ്രതികൂലമായി ബാധിക്കുന്നത് കൊണ്ട് തന്നെ മുട്ടുവേദനയും നടുവേദനയും ഏതു പ്രായക്കാരിലും ഉണ്ടാവുന്നതിന് ഒരു പ്രധാന കാരണം ഇതാണ്. പൊണ്ണത്തടി ചലനശേഷിയെ കുറയ്ക്കുകയും രോഗികൾക്ക് അനങ്ങാൻ കഴിയാതെ വരുകയും പല ആരോഗ്യ പ്രശ്നങ്ങളും ഇതിൻറെ തുടർച്ചയായി ഉണ്ടാവുകയും ചെയ്യുന്നു. ചെറിയ ദൂരം നടക്കുമ്പോൾ തന്നെ മിക്ക ആളുകളിലും ശ്വാസം മുട്ടൽ ഉണ്ടാകുന്നു.

പിസിഒഡിയും പൊണ്ണത്തടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്ക് ആർത്തവ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും വന്ധ്യത ഉണ്ടാവുന്നതിനും സാധ്യത ഏറെയാണ്. അമിതവണ്ണം ഉള്ളവരെ പൊതുവേ ഇച്ഛാശക്തി ഇല്ലാത്തവരായാണ് സമൂഹം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മാനസികമായി നമ്മളെ തളർത്തുവാൻ പൊണ്ണത്തടിക്ക് സാധിക്കും ഇതുമൂലം നിശബ്ദമായി വിഷാദരോഗം അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ശരിയായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഒരു പരിധി വരെ അമിതഭാരം വരാതെ തടയുന്നു. ഇതിന് കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.